പൊട്ടറ്റോ ചീസ് വിത്ത് ക്രീം
ചേരുവകള്‍
- ഉരുളക്കിഴങ്ങ് നാലായി മുറിച്ചത് -4 എണ്ണം
- മല്ലിയില -കുറച്ച്
- പച്ചമുളക് -6
- പുതിനയില -കുറച്ച്
- വെളുത്തുള്ളി -4
- ഇഞ്ചി -1 കഷണം
- ഫ്രഷ് ക്രീം -1 ടേബിള്‍ സ്പൂണ്‍
- ചീസ് ചുരണ്ടിയത് -2 ടേബിള്‍ സ്പൂണ്‍
- ഉപ്പ്,എണ്ണ -പാകത്തിന്
എണ്ണയൊഴിച്ച് ഉരുളക്കിഴങ്ങ് കഷണങ്ങള്‍ നന്നായി വറുത്ത് എടുക്കുക.2 മുതല്‍ 6 വരെയുള്ള ചേരുവകള്‍ മിക്സിയില്‍ അരച്ചെടുക്കുക.ഒരു പാനില്‍ ഒരു സ്പൂണ്‍ എണ്ണയൊഴിച്ച് അരച്ചതിട്ട് ഇളക്കി ഉരുളക്കിഴങ്ങ് വറുത്തതും ചീസും ക്രീമും ഇട്ട് ഇളക്കുക.പാകത്തിന് ഉപ്പും ചേര്‍ത്തിളക്കി വാങ്ങി അല്പം ക്രീമും
ചീസും മുകളില്‍ വിതറുക.
No comments:
Post a Comment