Thursday, December 24, 2009

മിക്സ്ഡ് വെജിറ്റബിള്‍ പക്കോഡ

മിക്സ്ഡ് വെജിറ്റബിള്‍ പക്കോ

ചേരുവകള്‍

1.മൈദ -5 ടേബിള്‍ സ്പൂണ്‍
2.കാരറ്റ്,ഉരുളക്കിഴങ്ങ്,സവാള
എന്നിവ ചെറിയ കഷണങ്ങള്‍
ആക്കിയത് -5 ടേബിള്‍ സ്പൂണ്‍
3. വെള്ളം -1 കപ്പ്
4. ബേക്കിങ്ങ് പൌഡര്‍ -1 നുള്ള്
5. മുട്ടയുടെ മഞ്ഞക്കരു -2 മുട്ടയുടെ
6.മുളകുപൊടി -കാല്‍ ടീസ്പൂണ്‍
7.വെളുത്തുള്ളി അരച്ചത്‌ -കാല്‍ ടീസ്പൂണ്‍
8. മഞ്ഞള്‍പ്പൊടി -കാല്‍ ടീസ്പൂണ്‍
9. ജീരകം -അര ടീസ്പൂണ്‍
10.മസാലപ്പൊടി -1 ടീസ്പൂണ്‍
11.മല്ലിയില -1 ടേബിള്‍ സ്പൂണ്‍
12.ഉപ്പ് -പാകത്തിന്
13.സസ്യ എണ്ണ -വറുക്കാന്‍ ആവശ്യമായത്

പാചകം ചെയ്യുന്ന വിധം

മാവ്,ബേക്കിങ്ങ് പൌഡര്‍,മുട്ട,ഉപ്പ്,പൊടികള്‍ എന്നിവയെല്ലാം കൂടി നന്നായി അടിച്ച്, കുഴമ്പുപരുവത്തിലാക്കുക.അല്പം വെള്ളം കൂടി ചേര്‍ത്ത് കുഴച്ചാല്‍ മാവ് കട്ടകെട്ടാതെ കിട്ടും.

അതിനുശേഷം പച്ചക്കറികള്‍ ചേര്‍ക്കുക.കുറേശ്ശേയായി വെള്ളം ഒഴിച്ചുകൊടുക്കുക.പിന്നിട് മല്ലിയിലയും
ചേര്‍ത്ത് 10 മിനിട്ടുനേരം മിശ്രിതം വെയ്ക്കണം.

ഒരു ഫ്രൈയിങ്ങ് പാനില്‍ എണ്ണ ചൂടാക്കുക.അതിനുശേഷം മിശ്രിതത്തില്‍ മുക്കിവെച്ചിരിയ്ക്കുന്ന പച്ചക്കറികള്‍ കോരി വറുത്തെടുക്കുക.പച്ചക്കറികള്‍ക്ക് ബ്രൌണ്‍ നിറമാകുന്നതുവരെ വറുക്കണം.ബ്രൌണ്‍ നിറ മായതിനുശേഷം വറുത്തുകോരി ,ഒരു ടിഷ്യുപേപ്പറില്‍ എണ്ണ വാലാന്‍ വെച്ചതിനുശേഷം ചൂടോടെ വിളമ്പുക.

No comments:

Post a Comment