മസാല ദോശ
ഡൊബി അരി - 2 കപ്പ്
ഉഴുന്നുപരിപ്പ് -മുക്കാല്‍ കപ്പ്
ഉപ്പ്,എണ്ണ -പാകത്തിന്
കറിവേപ്പില -2 തണ്ട്
മല്ലിയില -കുറച്ച്
വേവിച്ച ഉരുളക്കിഴങ്ങ് -2 വലിയത്
സവാള അരിഞ്ഞത് -2
കടുക്,മഞ്ഞള്‍പ്പൊടി -കുറച്ച്
പാചകം ചെയ്യുന്ന വിധം
അരിയും ഉഴുന്നും വെവേറെ അരച്ച് 8 മണിക്കൂര്‍ വെയ്ക്കുക.ഒരു ചീനച്ചട്ടിയില്‍ 2 ടേബിള്‍ സ്പൂണ്‍ എണ്ണയൊഴിച്ച് കടുകിട്ട് പൊട്ടിക്കുക.1 ടേബിള്‍ സ്പൂണ്‍ ഉഴുന്നുപരിപ്പിട്ട് മൂക്കുമ്പോള്‍ കറിവേപ്പില,സവാള
ഇവ നന്നായി വഴറ്റുക.പൊടിച്ച ഉരുളക്കിഴങ്ങും ഉപ്പും മഞ്ഞള്‍പ്പൊടിയും മല്ലിയിലയും ഇട്ട് ഇളക്കി അല്പം
വെള്ളം തളിക്കുക.ഇതു വാങ്ങിവയ്ക്കുക.ഒരു വലിയ ദോശ കല്ല് ചൂടാകുമ്പോള്‍ എണ്ണ പുരട്ടി
ദോശമാവ് കനം കുറച്ച് പരത്തുക.എണ്ണ ചുറ്റിനും ഒഴിച്ചുകൊടുക്കണം.വേവുമ്പോള്‍ 2 ടേബിള്‍ സ്പൂണ്‍ ഉരുളക്കിഴങ്ങ് മിശ്രിതം വെച്ച് മടക്കി എടുക്കുക.ചമ്മന്തിയോ സാമ്പാറോ കൂട്ടി ഉപയോഗിക്കാം.
No comments:
Post a Comment