സേമിയ റൊട്ടി കേസരി
സേമിയ -4 ടേബിള്‍ സ്പൂണ്‍
തേങ്ങ -1 മുറി
പാല് -2 കപ്പ്
റൊട്ടി -4 സ്ലൈസ്
പഞ്ചസാര -5 ടേബിള്‍ സ്പൂണ്‍
നെയ്യ് -1 ടേബിള്‍ സ്പൂണ്‍
കിസ്മിസ് -10
ഏലക്കാപ്പൊടി -1 നുള്ള്
പാകം ചെയ്യുന്ന വിധം
തേങ്ങ തിരുമ്മി ഒന്നാം പാല്‍ എടുക്കുക.റൊട്ടിയും കിസ്മിസും ചെറിയ കഷണങ്ങളാക്കി നെയ്യില്‍ വറുക്കുക.സേമിയായും വറുക്കുക.വറുത്ത സാധനങ്ങളില്‍ പാലും തേങ്ങാപ്പാലും ചേര്‍ത്തിളക്കി അര മണിക്കൂര്‍
വെയ്ക്കുക.പഞ്ചസാര ഒരു സ്പൂണ്‍ വെള്ളമൊഴിച്ച് അടുപ്പില്‍ വെച്ച് തിളച്ചുവരുമ്പോള്‍ കലക്കിവെച്ച ചേരുവകള്‍ ചേര്‍ക്കുക.വീണ്ടും തിളച്ച് കുറുകി വരുമ്പോള്‍ ഏലക്കാപ്പൊടി വിതറി അടുപ്പില്‍ നിന്നും വാങ്ങുക.
No comments:
Post a Comment