കടലമാവ് പൂരി
- മൈദ -1 കപ്പ്
- കടലമാവ് -1 കപ്പ്
- മുളകുപൊടി -അര ടീസ്പൂണ്‍
- ഗരം മസാല - അര ടീസ്പൂണ്‍
- കായം -കാല്‍ ടീസ്പൂണ്‍
- സോഡാ ഉപ്പ് -കാല്‍ ടീസ്പൂണ്‍
- റവ -അര കപ്പ്
- ബേക്കിംഗ് പൌഡര്‍ -അര ടീസ്പൂണ്‍
- ഉപ്പ്,എണ്ണ -പാകത്തിന്
ഉപ്പ്,മൈദ,റവ,ബേക്കിംഗ് പൌഡര്‍ ഇവ വെള്ളമൊഴിച്ച് കുഴച്ച് ചപ്പാത്തി പരുവത്തില്‍ ആക്കി അര മണിക്കൂര്‍ വെയ്ക്കുക.
അകത്തുവെയ്ക്കാന്‍
2 മുതല്‍ 6 വരെയുള്ള ചേരുവകള്‍ വെള്ളമൊഴിച്ച് കുഴച്ച് നെല്ലിക്കാവലിപ്പത്തില്‍ ഉരുട്ടുക.മൈദ നെല്ലിക്കാവലിപ്പത്തില്‍ ഉരുട്ടി കൈവെള്ളയില്‍ വെച്ച് പരത്തി കടലമാവ് വെച്ചു പൊതിഞ്ഞ് പൊടിതൂകി പൂരി
വലിപ്പത്തില്‍ പരത്തുക.ചൂടായ എണ്ണയില്‍ മൂപ്പിച്ചെടുക്കുക.
No comments:
Post a Comment