പാല്‍ ഹല്‍വ
പാല്‍ -1 ലിറ്റര്‍
കോണ്‍ ഫ്ലവര്‍ -1 ടേബിള്‍ സ്പൂണ്‍
മൈദ -1 ടേബിള്‍ സ്പൂണ്‍
പഞ്ചസാര -1 കപ്പ്
നെയ്യ് -2 ടേബിള്‍ സ്പൂണ്‍
ഏലക്കാപ്പൊടി -അര ടീസ്പൂണ്‍
അണ്ടിപരിപ്പ് ചെറുതായി അരിഞ്ഞത് -10 എണ്ണം
പാകം ചെയ്യുന്ന വിധം
ഒരു പാത്രത്തില്‍ പാല്‍ ഒഴിച്ച് തുടരെ ഇളക്കുക.കുറുകിവരുമ്പോള്‍ വെള്ളത്തില്‍ കലക്കിയ മൈദയും കോണ്‍ഫ്ളവറും ചേര്‍ക്കുക.പഞ്ചസാരയും ഇട്ട് അടിയില്‍ പിടിയ്ക്കാതെ ഇളക്കുക.കുറുകി വശങ്ങളില്‍ നിന്നും
വിട്ടുവരുമ്പോള്‍ നെയ്യ് കുറേശ്ശെ ചേര്‍ക്കുക.അണ്ടിപരിപ്പും ഇട്ട് വാങ്ങി നെയ്യ് പുരട്ടിയ പാത്രത്തില്‍ കോരിയിട്ടു
നിരത്തുക.തണുക്കുമ്പോള്‍ ഇഷടമുള്ള ആകൃതിയില്‍ മുറിച്ചെടുക്കുക.
No comments:
Post a Comment