അട പുഴുങ്ങിയത്
1.പച്ചരി കഴുകി അരിച്ച് നേര്‍മ്മയായി
പൊടിച്ച് ചെറുതായി വറുത്തത് -4 കപ്പ്
2.ശര്‍ക്കര ഉരുക്കി അരിച്ച് പാനിയാക്കിയത് -4 ടേബിള്‍ സ്പൂണ്‍
3.ചുരണ്ടിയ തേങ്ങ -8 ടേബിള്‍ സ്പൂണ്‍
4. ഏലക്ക പൊടിച്ചത് -അര ടീസ്പൂണ്‍
പാകം ചെയ്യുന്ന വിധം
അരിപ്പൊടി ഒരുവിധം നേര്‍മ്മയായി കുറുകെ കലക്കുക.വാഴയില കഴുകി മുറിച്ച് ചെറുതായി വാട്ടി ഓരോ കഷണത്തിലും അരിമാവ് ഒരുവശത്ത് ഒഴിച്ച് ഇല ചരിച്ച് എല്ലാ വശത്തും ആക്കുക.ഇതില്‍ ശര്‍ക്കര,തേങ്ങ,
ഏലക്കാപ്പൊടി കൂട്ടി എല്ലായിടത്തും വിതറി അട പരത്തിയ ഇലയുടെ വശങ്ങളിലേയ്ക്ക് മടക്കി അപ്പച്ചെമ്പില്‍
അടുക്കി നന്നായി ആവി കൊള്ളിച്ച് വേവിക്കുക.തീ കുറച്ചുവേണം പാകം ചെയ്യാന്‍.
No comments:
Post a Comment