മസാല ബട്ടണ്‍ ചീഡ
1.അരിപ്പൊടി പാലപ്പത്തിന്
തയ്യാറാക്കിയത് -1 കപ്പ്
കടലമാവ് -അര കപ്പ്
പൊരിക്കടലപൊടി -അര കപ്പ്
ചെറുപയര്‍ പരിപ്പ് മൂപ്പിച്ചു
പൊടിച്ചത് -അര കപ്പ്
2.വനസ് പതി -1 ടീസ്പൂണ്‍
3.ഉണക്ക മുളക് -2
പെരുംജീരകം -1 ടീസ്പൂണ്‍
ഉപ്പ് -പാകത്തിന്
4. വെള്ളം -കുഴയ്ക്കാന്‍ പാകത്തിന്
എള്ള് -ഒരു ടീസ്പൂണ്‍
5. മുളകുപൊടി -1 ടീസ്പൂണ്‍
കുരുമുളക് തരിയായി പൊടിച്ചത് -1 ടീസ്പൂണ്‍
6. കറിവേപ്പില -1 കതിര്‍പ്പ്
പാചകം ചെയ്യുന്ന വിധം
ഒന്നാമത്തെ ചേരുവകള്‍ എല്ലാം ഒന്നിച്ചാക്കി വലിയ കണ്ണുള്ള അരിപ്പയില്‍ തെള്ളിയെടുക്കണം.
വനസ്പതി പൊടിയുമായി യോജിപ്പിച്ച് വെയ്ക്കണം.ഉണക്കമുളക്,പെരുംജീരകം,ഉപ്പ് ഇവ മൂന്നും കൂടെ
യോജിപ്പിച്ച് അരച്ചെടുത്ത് മാവുമായി യോജിപ്പിച്ച് പാകത്തിന് വെള്ളം ചേര്‍ത്ത് അധികം അയഞ്ഞുപോകാതെ
കുഴച്ചെടുക്കുക.ഇതില്‍ കഴുകി ഉണക്കിയെടുത്ത എള്ള് യോജിപ്പിക്കണം.
ഈ മാവ് ചെറിയ ഉരുളകളായി ഒരു ചെറിയ നെല്ലിക്കയുടെ വലിപ്പത്തില്‍ ഉരുട്ടിയെടുത്ത് അല്പം പരത്തി
എണ്ണയില്‍ വറുത്തു കോരുക.ചൂടോടെ പൊടികളും ഉപ്പും തൂകി മൂപ്പിച്ച കറിവേപ്പിലയും ചേര്‍ത്തിളക്കി പൊടിയാതെ വായു കടക്കാത്ത കുപ്പിയിലാക്കി വെയ്ക്കുക.
No comments:
Post a Comment