വര്‍മ്മസെല്ലി റോള്‍
- വര്‍മ്മസെല്ലി പൊടിച്ച് വേവിച്ചത് -1 കപ്പ്
- ബിരിയാണി അരിയുടെ ചോറ് -1 കപ്പ്
- ചീസ് പൊടിച്ചത് -2 ടേബിള്‍ സ്പൂണ്‍
- മല്ലിയില അരിഞ്ഞത് -കാല്‍ കപ്പ്
- ഗരം മസാല -അര ടീസ്പൂണ്‍
- കുരുമുളകുപൊടി -അര ടീസ്പൂണ്‍
- മുളകുപൊടി -അര ടീസ്പൂണ്‍
- ഉപ്പ് -പാകത്തിന്
- റൊട്ടിപ്പൊടി -പാകത്തിന്
- എണ്ണ പാകത്തിന്
- വെണ്ണ -2 ടേബിള്‍ സ്പൂണ്‍
- മൈദ -1 കപ്പ്
- പാല്‍ -1 കപ്പ്
വെണ്ണ ഉരുക്കി മൈദ കുറെ ചേര്‍ത്ത് വറുക്കുക.പാല് കുറേശ്ശെ ഒഴിച്ച് ഇളക്കി കുറുക്കുക.ഇതില്‍ 1 മുതല്‍ 8 വരെയുള്ള ചേരുവകള്‍ ചേര്‍ത്ത് നന്നായി ഇളക്കി ഉരുളകളാക്കുക.ഇത് റൊട്ടിപ്പൊടിയില്‍ മുക്കി ചൂടായ എണ്ണയില്‍ വറുത്തെടുത്തു സോസ് കൂട്ടി ഉപയോഗിക്കുക.
No comments:
Post a Comment