ചില്ലി പൊട്ടറ്റോ
- മൈദ -25 ഗ്രാം
- കോണ്‍ഫ്ലവര്‍ -50 ഗ്രാം
- മുട്ട -1
- സോയാസോസ് -1 ടീസ്പൂണ്‍
- കുരുമുളകുപൊടി -അര ടീസ്പൂണ്‍
- അജിനിമോട്ടോ -1 നുള്ള്
- ഉപ്പ് -പാകത്തിന്
- വെളുത്തുള്ളി അരിഞ്ഞത് -1 ടീസ്പൂണ്‍
- പച്ചമുളക് അരിഞ്ഞത് -1 ടീസ്പൂണ്‍
- ഇഞ്ചി ചെറുതായി അരിഞ്ഞത് -1 ടീസ്പൂണ്‍
- സവാള ചെറുതായി അരിഞ്ഞത് -1
- കാപ്സിക്കം അരിഞ്ഞത് -1
- സ്പ്രിംഗ് ഒനിയന്‍ -കാല്‍ കപ്പ്
- ചില്ലി സോസ് -1 ടീസ്പൂണ്‍
- ഉരുളക്കിഴങ്ങ് -250 ഗ്രാം
- എണ്ണ -ആവശ്യത്തിന്
ഉരുളക്കിഴങ്ങ് വിരല്‍ നീളത്തില്‍ അരിഞ്ഞെടുക്കുക.1 മുതല്‍ 7 വരെയുള്ള ചേരുവകള്‍ ചേര്‍ത്ത്
നന്നായി ഇളക്കി അര മണിക്കൂര്‍ കഴിഞ്ഞശേഷം വറുത്തു കോരുക.ഒരു പാത്രത്തില്‍ 2 ടേബിള്‍ സ്പൂണ്‍ എണ്ണയൊഴിച്ച് 8 മുതല്‍ 12 വരെയുള്ള ചേരുവകള്‍ യഥാക്രമം വഴറ്റുക.ചില്ലി സോസ് ചേര്‍ക്കുക.സോയാ സോസ്,കുരുമുളകുപൊടി,ഉപ്പ് ഇവയിട്ട് 2 ടേബിള്‍ സ്പൂണ്‍ വേളം ഒഴിക്കുക.തിളയ്ക്കുമ്പോള്‍ വാങ്ങി വറുത്ത
ഉരുളക്കിഴങ്ങ് ഇട്ട് ഇളക്കി ഉപയോഗിക്കുക.
No comments:
Post a Comment