മുളക്-മല്ലിയില ചപ്പാത്തി
ഗോതമ്പുപൊടി -225 ഗ്രാം
ഉപ്പ് -1 ടീസ്പൂണ്‍
സസ്യ എണ്ണ -1 ടേബിള്‍ സ്പൂണ്‍
ഗോതമ്പു പൊടി -ചപ്പാത്തി പരത്തുമ്പോള്‍ തൂവാന്‍ ആവശ്യമുള്ളത്ര
പച്ചമുളക് ചെറുതായി
അരിഞ്ഞത് -3 എണ്ണം
മല്ലിയില -കുറച്ച്
പാചകം ചെയ്യുന്ന വിധം
ഗോതമ്പുപൊടിയും ഉപ്പും നാന്നായി യോജിപ്പിക്കുക.അതിനുശേഷം എണ്ണ ചേര്‍ക്കുക.കുറേശ്ശേയായി
120 മി .ലി. വെള്ളമൊഴിച്ച് കൊടുക്കുക.മാവ് നല്ല മയമാകുന്നതുവരെ നന്നായി കുഴയ്ക്കുക.മാവ് കുഴച്ചതിനുശേഷം ഒരു വൃത്തിയുള്ള പാത്രത്തില്‍ മൂടിവെയ്ക്കുക.
കുഴച്ചുവെച്ച മാവ് 10 ഭാഗങ്ങളായി തിരിച്ച്,ചെറിയ ഉരുളകളാക്കുക.അല്പം ഗോതമ്പുപൊടി
ചപ്പാത്തിപലകയില്‍ തൂവിയശേഷം ചപ്പാത്തി പരത്തുക.ചെറുതായി അരിഞ്ഞ പച്ചമുളകും മല്ലിയിലയും 10
ഭാഗങ്ങളായി തിരിക്കുക.തിരിച്ച് പച്ചമുളകും മല്ലിയിലയും (ഒരു ഭാഗം)ചപ്പാത്തി ഉരുളകളില്‍ വെച്ച് ചപ്പാത്തിയുടെ ആകൃതി നഷ്ടപ്പെടാത്ത രീതിയില്‍ പരത്തിയെടുക്കണം.ഇവ ചുട്ടെടുക്കാന്‍ 30 സെക്കന്റെ സമയം ആവശ്യമാണ്.ചപ്പാത്തിക്ക് ബ്രൌണ്‍ നിറമാകുന്നതുവരെ തിരിച്ചും മറിച്ചുമിട്ടുകൊണ്ടിരിയ്ക്കുക.(ഒരു ജോഡി
മെറ്റല്‍ റ്റോങ്ങ്സ് ഉപയോഗിച്ചു ഗ്യാസ് അടുപ്പില്‍ തീയുടെ മുകളില്‍ വെച്ചുകൊടുക്കുകയാണെങ്കില്‍ ചപ്പാത്തി
നന്നായി പൊങ്ങി വരുന്നത് കാണാം.)ബ്രൌണ്‍ നിറമായ ചപ്പാത്തിയില്‍,അല്പം ഉരുകിയ ബട്ടറോ,നെയ്യോ തടവി
ചൂടോടെ ഉപയോഗിക്കുക.
No comments:
Post a Comment