റിബണ്‍ മുറുക്ക്
- അരിമാവ് -2 കപ്പ്
- വറുത്ത കടലമാവ് -1 കപ്പ്
- ഉപ്പുപ്പൊടി -ഒന്നര ടീസ്പൂണ്‍
- മുളകുപൊടി -2 ടീസ്പൂണ്‍
- വെളുത്ത എള്ള് -1 ടീസ്പൂണ്‍
- വെണ്ണ -1 ടേബിള്‍ സ്പൂണ്‍
- എണ്ണ -ആവശ്യത്തിന്
1 മുതല്‍ 4 വരെയുള്ള ചേരുവകള്‍ അരച്ചെടുക്കുക.അതിനുശേഷം എള്ളും,വെണ്ണയും ചേര്‍ത്ത് കുഴയ്ക്കുക.6 ഭാഗങ്ങള്‍ ആയി മാറ്റുക.ചീനച്ചട്ടിയില്‍ എണ്ണയൊഴിക്കുക.അല്പം എണ്ണ മുറുക്കിന്റെ അച്ചില്‍
തടവുക.ആദ്യത്തെ ഭാഗമെടുത്ത് അല്പം വെള്ളം ചേര്‍ത്ത് കട്ടിക്ക് കുഴച്ചെടുക്കുക.ഇത് അച്ചിലൂടെ എണ്ണയില്‍
പിഴിഞ്ഞ് ഒഴിക്കുക.ചെറിയ തീയില്‍ പൊരിച്ചെടുത്തശേഷം കണ്ണാപ്പയിലൂടെ കോരിയെടുക്കുക.ഇങ്ങനെ ബാക്കി
ഭാഗങ്ങളും പൊരിച്ചെടുക്കുക.
No comments:
Post a Comment