Thursday, December 10, 2009

കുറുമ

കുറുമ

1. പനീര്‍ -100 ഗ്രാം
2. കാരറ്റ്,പീസ്,ഉരുളക്കിഴങ്ങ്
എന്നിവ വേവിച്ചത് അല്ലെങ്കില്‍ -2 കപ്പ്
3. തക്കാളി -3 എണ്ണം
4. സവാള -2 എണ്ണം
5. ഇഞ്ചി അരച്ചത്‌ -1 ടീസ്പൂണ്‍
6. വെളുത്തുള്ളി അരച്ചത്‌ -1 ടീസ്പൂണ്‍
7. മുളകുപൊടി -ഒന്നര ടീസ്പൂണ്‍
8. മഞ്ഞള്‍പ്പൊടി -അര ടീസ്പൂണ്‍
9. മല്ലിപ്പൊടി -2 ടീസ്പൂണ്‍
10. ഗരം മസാല -1 ടീസ്പൂണ്‍
11. പാല്‍ -1 കപ്പ്
12. ക്രീം -3 ടീസ്പൂണ്‍
13. എണ്ണ ,ഉപ്പ് -പാകത്തിന്

പാകം ചെയ്യുന്ന വിധം

സവാള ചെറിയ കഷണങ്ങളാക്കുക.തക്കാളി 10-15 മിനിട്ടുനേരം ചൂടുവെള്ളത്തിലിട്ടു തൊലി കളഞ്ഞ് മിക്സിയില്‍ അടിച്ചെടുക്കുക.

പനീര്‍ ചെറിയ കഷണങ്ങളാക്കി വറുത്തെടുക്കുക.അതിനുശേഷം 3 ടീസ്പൂണ്‍ എണ്ണ
ചൂടാക്കി സവാള ബ്രൌണ്‍ നിറമാകുന്നതുവരെ വഴറ്റിയെടുക്കുക.പിന്നിട് അതില്‍ ഇഞ്ചി അരച്ചതും വെളുത്തുള്ളി അരച്ചതും ചേര്‍ത്തു ഒരു മിനിട്ട് വഴറ്റിയതിനുശേഷം തയ്യാറാക്കി വെച്ചിരിയ്ക്കുന്ന
ടൊമാറ്റോപൂരി,മഞ്ഞള്‍പ്പൊടി,മല്ലിപ്പൊടി,മുളകുപൊടി,ഗരം മസാല,ഉപ്പ് എന്നിവ ചേര്‍ത്ത് 3-4 മിനിട്ട് സമയം
ഇളക്കി വഴറ്റിയെടുക്കുക.പിന്നിട് പച്ചക്കറികള്‍,പാല്‍,ക്രീം,പനീര്‍ എന്നിവ ചേര്‍ത്ത് 2-3 മിനിട്ട് വേവിക്കുക.എന്നിട്ട് ചൂടോടെ ഉപയോഗിക്കുക.റൊട്ടി,നാന്‍,പുലാവ് എന്നിവയുടെ കൂടെ കഴിക്കാന്‍
പറ്റിയ ഒരു കറിയാണിത്.

No comments:

Post a Comment