Thursday, December 10, 2009

ആലു ദം

ആലു ദം

ചേരുവകള്‍

  1. ചെറിയ ഉരുളക്കിഴങ്ങ് -1 കിലോ
  2. അണ്ടിപരിപ്പ് -അര കപ്പ്
  3. നല്ല എരിവുള്ള പച്ചമുളക് -2 എണ്ണം
  4. ഇഞ്ചി -1 കഷണം
  5. വെള്ളം -5 കപ്പ്
  6. തൈര് അല്ലെങ്കില്‍ ക്രീം -1 കപ്പ്
  7. മഞ്ഞള്‍ -അര ടീസ്പൂണ്‍
  8. ഗരം മസാല -1 ടീസ്പൂണ്‍
  9. നെയ്യ് -ഒന്നര ടേബിള്‍ സ്പൂണ്‍
  10. ഉപ്പ് -പാകത്തിന്
  11. കുരുമുളക് -കുറച്ച്
  12. മല്ലിയില ചെറുതായി അരിഞ്ഞത്-3 ടേബിള്‍ സ്പൂണ്‍
പാകം ചെയ്യുന്ന വിധം

ഉരുളക്കിഴങ്ങ് പുഴുങ്ങി,തൊലി കളഞ്ഞ് ഒരു ഇഞ്ച് കനമുള്ള കഷണങ്ങളാക്കുക.അണ്ടിപരിപ്പ്,പച്ചമുളക്,ഇഞ്ചി എന്നിവ ചെറുതായി അരിഞ്ഞ് യോജിപ്പിച്ചതിനുശേഷം
ഒരു കപ്പ് വെള്ളം ചേര്‍ക്കുക.മുന്നില്‍ രണ്ടു ഭാഗം തൈരും മഞ്ഞള്‍പ്പൊടിയും,ഗരം മസാലയും ശേഷിക്കുന്ന 4 കപ്പ്
വെള്ളവും കൂടി വേറൊരു പാത്രത്തിലൊഴിച്ച് നന്നായി യോജിപ്പിക്കുക.

ഒരു വലിയ സോസ് പാനില്‍ സാമാന്യം ചൂടില്‍ നെയ്യ് ഉരുക്കുക.ഉരുകിയ നെയ്യില്‍ കടുകിടുക.കടുക്
പൊട്ടുമ്പോള്‍ അണ്ടിപരിപ്പ് ചേര്‍ത്ത വെള്ളമൊഴിക്കുക.ഈ മിശ്രിതത്തിന് ചെറുചൂടാകുമ്പോള്‍ തൈര് ചേര്‍ത്ത
മിശ്രിതം ചേര്‍ക്കുക.അതിനുശേഷം തയ്യാറാക്കി വെച്ചിരിയ്ക്കുന്ന ഉരുളക്കിഴങ്ങ് ചേര്‍ത്ത് തിളപ്പിക്കുക.തീ വളരെ
കുറച്ച് ഒരു മൂടി കൊണ്ട് പാത്രം അടച്ച് 25-30 മിനിട്ട് വേവിക്കുക.ആവശ്യത്തിനു ഉപ്പും കുരുമുളകും മല്ലിയിലയും ചേര്‍ത്ത് വാങ്ങുക.

ഒരു സൂപ്പ് ബൌളില്‍ അല്പം തൈരും സൂപ്പും ഒഴിച്ച് ശേഷിക്കുന്ന മല്ലിയിലയും വിതറി ഉപയോഗിക്കാം.

No comments:

Post a Comment