Thursday, December 10, 2009

ഗ്രീന്‍ പീസ്

ഗ്രീന്‍ പീസ്

ചേരുവകള്‍

ഗ്രീന്‍ പീസ് -100 ഗ്രാം
കാരറ്റ് ചെറുതായി നുറുക്കിയത് -50 ഗ്രാം
സവാള -1
പച്ചമുളക് -5
ഇഞ്ചി കൊത്തിയരിഞ്ഞത്‌ -1 ടീസ്പൂണ്‍
കുരുമുളക് പൊടിച്ചത് -1 ടീസ്പൂണ്‍
ഉപ്പ്,മഞ്ഞള്‍പ്പൊടി -പാകത്തിന്
തേങ്ങയുടെ ഒന്നാംപ്പാല്‍ -1 കപ്പ്
തേങ്ങയുടെ രണ്ടാംപ്പാല്‍ -2 കപ്പ്

പാകം ചെയ്യുന്ന വിധം

ആദ്യത്തെ 5 ചേരുവകളും രണ്ടാപ്പാലില്‍ വേവിക്കുക.ആവശ്യത്തിന് ഉപ്പും മഞ്ഞള്‍പ്പൊടിയും ചേര്‍ക്കുക
ഗ്രീന്‍പീസ്‌ വെന്തു കഴിയുന്നതോടൊപ്പം തയ്യാറാക്കിവെച്ചിരിയ്ക്കുന്ന ഒന്നാംപാല്‍ ചേര്‍ത്തിളക്കി (ഒന്നാംപാല്‍ ചേര്‍ത്ത് തിളപ്പിക്കുവാന്‍ പാടില്ല.)ഒരു ടീസ്പൂണ്‍ കുരുമുളകുപൊടി ചേര്‍ത്ത് വാങ്ങിവയ്ക്കുക.

No comments:

Post a Comment