Thursday, December 10, 2009

കോളിഫ്ലവര്‍ മുട്ടക്കറി

കോളിഫ്ലവര്‍ മുട്ടക്കറി

ചേരുവകള്‍

1.കോളിഫ്ലവര്‍ -അര കിലോ
2. തേങ്ങ ചിരകിയത് -1 മുറി
3. മല്ലിപ്പൊടി -4 ടീസ്പൂണ്‍
4. മഞ്ഞള്‍പ്പൊടി -അര ടീസ്പൂണ്‍
5. മുളകുപൊടി -1 ടീസ്പൂണ്‍
6. മസാലപ്പട്ട -1 കഷണം
7. ഗ്രാമ്പു -2 എണ്ണം
8. ഏലക്ക -1
9. ജീരകം -കാല്‍ ടീസ്പൂണ്‍
10. കുരുമുളക് -6 എണ്ണം
11. വെളിച്ചെണ്ണ -100 ഗ്രാം
12. പച്ചമുളക് -4 എണ്ണം
13. കടുക് -1 ടീസ്പൂണ്‍
14. കറിവേപ്പില -1 തണ്ട്
15. മല്ലിയില -കുറച്ച്
16. ഉപ്പ്,വെള്ളം -പാകത്തിന്
17. മുട്ട പുഴുങ്ങിയത് -2 എണ്ണം

പാകം ചെയ്യുന്ന വിധം

കോളി ഫ്ലവര്‍ ചെറിയ പൂക്കളായി അടര്‍ത്തി 10 മിനിട്ട് ചൂടുള്ള ഉപ്പുവെള്ളത്തില്‍ ഇട്ടതിനുശേഷം കഴുകിയെടുക്കുക.ചീനച്ചട്ടി ചൂടാകുമ്പോള്‍ ചേരുവകള്‍ യഥാക്രമം വറുത്ത് (തേങ്ങ ഇളം ബ്രൌണ്‍ നിറമാകണം)
അരച്ചെടുക്കുക.ഈ അരപ്പില്‍ കോളിഫ്ലവറും പച്ചമുളകും ആവശ്യത്തിന് ഉപ്പും വെള്ളവും ചേര്‍ത്ത് കലക്കി
വേവിക്കുക.കഷണങ്ങള്‍ വെന്തു ചാറ് കുറുകുമ്പോള്‍ മുട്ടയും ചേര്‍ത്ത് വാങ്ങി കടുകും കറിവേപ്പിലയും വറുത്തിടുക.

No comments:

Post a Comment