Tuesday, December 15, 2009

ഞണ്ടുക്കറി

ഞണ്ടുക്കറി

ചേരുവകള്‍

വൃത്തിയാക്കി,വെള്ളം വാര്‍ത്തു കളഞ്ഞ
ഞണ്ടു കഷണങ്ങള്‍ -200 ഗ്രാം
സസ്യ എണ്ണ -2 ടേബിള്‍ സ്പൂണ്‍
കടുക് -അര ടീസ്പൂണ്‍
കറിവേപ്പില -1 തണ്ട്
സവാള ചെറുതായി അരിഞ്ഞത്‌ -അര
ഗ്രാമ്പു -4
വെളുത്തുള്ളി -4 അല്ലി
മഞ്ഞള്‍പ്പൊടി -അര ടീസ്പൂണ്‍
തൈര് -3 ടേബിള്‍ സ്പൂണ്‍
തേങ്ങാപ്പാല്‍ -150 മി.ലി.
മധുരപരിപ്പ് -2 ടേബിള്‍ സ്പൂണ്‍
ഉപ്പ് -പാകത്തിന്
മല്ലിയില ചെറുതായി അരിഞ്ഞത് -കുറച്ച്‌

പാകം ചെയ്യുന്ന വിധം

ഒരു പാത്രത്തില്‍ എണ്ണ ചൂടാക്കി കടുകിട്ട് അരിഞ്ഞുവെച്ചിരിയ്ക്കുന്ന സവാള ഇടുക.അതിനുശേഷം
തൈരും മഞ്ഞള്‍പ്പൊടിയും ചേര്‍ത്ത് കുറഞ്ഞ തീയില്‍ 10 മിനിട്ട് നേരം ഇളക്കുക.10 മിനിട്ടിനുശേഷം തേങ്ങാപ്പാല്‍
ചേര്‍ത്ത് 3-4 മിനിട്ട് നേരം തുടരെ ഇളക്കിയതിനുശേഷം ഞണ്ടു ഇറച്ചിയും മധുരപരിപ്പും ചേര്‍ക്കുക.
ഉപ്പ് ആവശ്യത്തിനു ചേര്‍ക്കുക.കറിയുടെ മുകളില്‍ മല്ലിയില വിതറുക.ഇറച്ചി വെന്തുകഴിഞ്ഞാല്‍ അടുപ്പില്‍ നിന്ന് വാങ്ങി ചൂടോടെ ഉപയോഗിക്കുക.

No comments:

Post a Comment