Tuesday, December 15, 2009

ചെമ്മീന്‍ റോസ്റ്റ്

ചെമ്മീന്‍ റോസ്റ്റ്

വൃത്തിയാക്കിയ ചെമ്മീന്‍ -അര കിലോ
മുളകുപൊടി -2 ടീസ്പൂണ്‍
മല്ലിപ്പൊടി -1 ടീസ്പൂണ്‍
ഗരംമസാല -1 ടീസ്പൂണ്‍
ഇഞ്ചി കൊത്തിയരിഞ്ഞത്‌ -1 കഷണം
മഞ്ഞള്‍പ്പൊടി -അര ടീസ്പൂണ്‍
സവാള നീളത്തില്‍ അരിഞ്ഞത് -1 കപ്പ്
തക്കാളി ചെറുതായി അരിഞ്ഞത് -2 എണ്ണം
എണ്ണ -ഒന്നര ടേബിള്‍ സ്പൂണ്‍
ഉപ്പ് -പാകത്തിന്

പാകം ചെയ്യുന്ന വിധം

ഉപ്പും മഞ്ഞള്‍പ്പൊടിയും ചേര്‍ത്ത് ചെമ്മീന്‍ കുറച്ചു വെള്ളമൊഴിച്ച് വറ്റിച്ചെടുക്കുക.ഒരു പരന്ന പാത്രത്തില്‍ എണ്ണയൊഴിച്ച് ചൂടാകുമ്പോള്‍ സവാളയും ഇഞ്ചിയും വഴറ്റുക.തക്കാളി ചേര്‍ത്ത് ഒന്നുകൂടി വഴറ്റി
ചെമ്മീന്‍ വേവിച്ചത്,മുളകുപൊടി,മല്ലിപ്പൊടി,ഗരംമസാല,ഉപ്പ് ഇവ ചേര്‍ത്ത് ആവശ്യത്തിന് എണ്ണയൊഴിച്ച്
റോസ്റ്റ് ചെയ്തെടുക്കുക.

No comments:

Post a Comment