Tuesday, December 15, 2009

സ്പെഷ്യല്‍ ഞണ്ടു മസാല

സ്പെഷ്യല്‍ ഞണ്ടു മസാല

ചേരുവകള്‍

  1. ഞണ്ടു വൃത്തിയാക്കിയത് -500 ഗ്രാം
  2. വെളിച്ചെണ്ണ -മുക്കാല്‍ കപ്പ്
  3. സവാള നീളത്തില്‍ അരിഞ്ഞത് -250 ഗ്രാം
  4. പച്ചമുളക് -10 എണ്ണം കീറിയത്
  5. വെളുത്തുള്ളി -10 അല്ലി ചതച്ചത്
  6. ഇഞ്ചി -1 കഷണം ചതച്ചത്
  7. തക്കാളി -1
  8. മല്ലിപ്പൊടി -2 ടീസ്പൂണ്‍
  9. മഞ്ഞള്‍പ്പൊടി -അര ടീസ്പൂണ്‍
  10. മുളകുപൊടി -ഒന്നര ടീസ്പൂണ്‍
  11. വെള്ളം -ഒന്നര കപ്പ്
  12. കറിവേപ്പില -2 തണ്ട്
  13. കോണ്‍ ഫ്ലവര്‍ -1 ടീസ്പൂണ്‍
  14. അജിനോമോട്ടോ -കാല്‍ ടീസ്പൂണ്‍
  15. ഗ്രാമ്പു -2
  16. പട്ട -2 കഷണം
  17. പെരുംജീരകം -അര ടീസ്പൂണ്‍ (പൊടിച്ചത്)
  18. ഉപ്പ് -പാകത്തിന്
പാകം ചെയ്യുന്ന വിധം

പാകം ചെയ്യാനുള്ള പാത്രമെടുത്ത്‌ വെളിച്ചെണ്ണ ഒഴിക്കുക.ചൂടാകുമ്പോള്‍ സവാള,പച്ചമുളക്,ഇഞ്ചി,വെളുത്തുള്ളി എന്നിവയിട്ട് വഴറ്റുക.ഇതില്‍ തക്കാളി ചേര്‍ക്കുക.തക്കാളി മയം വരുമ്പോള്‍ മഞ്ഞള്‍പ്പൊടി,മുളകുപൊടി,മല്ലിപ്പൊടി ഇവ കലര്‍ത്തി വറുക്കുക.ഇതില്‍ ആവശ്യത്തിന് വെള്ളവും കോണ്‍ഫ്ലവറും അജിനോമോട്ടോയും ഉപ്പും ചേര്‍ത്ത് നന്നായി ഇളക്കുക.തിളച്ചുവരുമ്പോള്‍ ഞണ്ടു കഷണങ്ങള്‍
ചേര്‍ത്തിളക്കുക.അരവേവ് ആകുമ്പോള്‍ പൊടിച്ച പെരുംജീരകം,ഗ്രാമ്പു,പട്ട എന്നിവ ചേര്‍ക്കുക.ഞണ്ടു കഷണങ്ങള്‍ വെന്തു ചാറ് കുറുകിയാല്‍ ഇളക്കി കറിവേപ്പില വിതറി ഉപയോഗിക്കാം.

No comments:

Post a Comment