Wednesday, December 2, 2009

ചിക്കന്‍ 65

ചേരുവകള്‍

  1. ചിക്കന്‍ -500 ഗ്രാം
  2. ഇഞ്ചി,വെളുത്തുള്ളി -5 ടീസ്പൂണ്‍ (അരച്ച് കുഴമ്പ് രൂപത്തിലാക്കിയത് )
  3. ചിക്കന്‍ മസാല -3 ടീസ്പൂണ്‍
  4. ഗരം മസാലപ്പൊടി -3 ടീസ്പൂണ്‍
  5. മുളകുപൊടി -5 ടീസ്പൂണ്‍
  6. മുട്ട -2
  7. ചിക്കനില്‍ നിറം കൊടുക്കുന്ന പൊടി -1 ടീസ്പൂണ്‍
  8. വിനാഗിരി -6 ടീസ്പൂണ്‍
  9. ഗോതമ്പുപൊടി (അരിപ്പൊടി) -250 ഗ്രാം
  10. അജിനോമോട്ടോ -1 നുള്ള്
  11. ഉപ്പ് -പാകത്തിന്

പാകം ചെയ്യുന്നവിധം

ചിക്കന്‍ ചെറിയ കഷണങ്ങളാക്കിയത്തില്‍ 2 മുതല്‍ 5 വരെയുള്ള ചേരുവകള്‍ ചേര്‍ക്കുക.അതിനുശേഷം ഒരു പരന്ന പാത്രത്തില്‍ മുട്ട അടിച്ച് പതപ്പിക്കുക.അതില്‍ 7 മുതല്‍ 11 വരെയുള്ള ചേരുവകള്‍ ചേര്‍ക്കണം.അവസാനം നേരത്തെ മസാലപ്പൊടി പുരട്ടി വെച്ച ചിക്കന്‍ ചേര്‍ത്ത് അരമണിക്കൂര്‍
മുതല്‍ 2 മണിക്കൂര്‍ വരെ വെച്ചിരിയ്ക്കണം.അതിനുശേഷം ഇത് എണ്ണയില്‍ നല്ലപോലെ മൊരിച്ച് എടുത്ത്
ഉപയോഗിക്കാം.

No comments:

Post a Comment