Thursday, December 3, 2009

ചിക്കന്‍ റോസ്റ്റ്

ചിക്കന്‍ റോസ്റ്റ്

ചേരുവകള്‍

കോഴി കഷണങ്ങളാക്കിയത് -1 1/4 കിലോ
എണ്ണ -3 ടേബിള്‍ സ്പൂണ്‍
സവാള അരിഞ്ഞത് -100 ഗ്രാം
തക്കാളി അരിഞ്ഞത് -100 ഗ്രാം
ഉപ്പ് -പാകത്തിന്

പുരട്ടാന്‍

ഇഞ്ചി അരിഞ്ഞത് -2 ടേബിള്‍ സ്പൂണ്‍
വെളുത്തുള്ളി അരിഞ്ഞത് -2 ടേബിള്‍ സ്പൂണ്‍
ഏലക്കാപ്പൊടി -10 ഗ്രാം
ഗ്രാമ്പു പൊടി -10 ഗ്രാം
ഗരം മസാല പൊടി -10 ഗ്രാം

പാകം ചെയ്യുന്ന വിധം

പുരട്ടാനുള്ളവ വെള്ളമൊഴിച്ച് നന്നായി അരച്ചെടുത്ത് കോഴികഷണങ്ങളില്‍ പുരട്ടി കുറച്ച് സമയം വെച്ചശേഷം ആവശ്യത്തിന് ഉപ്പും 2 ടേബിള്‍ സ്പൂണ്‍ വിനാഗിരിയും ചേര്‍ക്കുക.

എണ്ണയില്‍ സവാളയും തക്കാളിയും വഴറ്റി കോഴിയിട്ട്‌ വേവിച്ചെടുക്കുക.സവാള വറുത്തത് മുകളില്‍ വിതറി മല്ലിയില തൂകി അലങ്കരിക്കുക.

No comments:

Post a Comment