Tuesday, December 1, 2009

ജീര ചിക്കന്‍

ജീര ചിക്കന്‍

ചേരുവകള്‍

  1. ചിക്കന്‍ കഷണങ്ങളാക്കിയത് -1 കിലോ
  2. ജീരകം -4 ടേബിള്‍ സ്പൂണ്‍
  3. കുരുമുളക് -2 ടേബിള്‍ സ്പൂണ്‍
  4. മുളകുപൊടി -2 ടേബിള്‍ സ്പൂണ്‍
  5. ഇഞ്ചിയും വെളുത്തുള്ളിയും പച്ചമുളകും
അരച്ച് കുഴമ്പുരൂപത്തിലാക്കിയത് -1/3 കപ്പ്
6. ഉള്ളി -4 എണ്ണം
7. നാരങ്ങ -2 എണ്ണം
8. എണ്ണ -2 ടേബിള്‍ സ്പൂണ്‍
9. ഉപ്പ് -പാകത്തിന്

പാകം ചെയ്യുന്ന വിധം

ജീരകവും,കുരുമുളകും വറുത്തു പൊടിച്ചതിനുശേഷം മുളകുപൊടിയില്‍ ചേര്‍ത്ത് വെയ്ക്കണം.അതിനുശേഷം കഷണങ്ങളാക്കിയ ചിക്കനില്‍ ഇഞ്ചിയും വെളുത്തുള്ളിയും പച്ചമുളകും കുഴമ്പുരൂപത്തിലാക്കിയത്,നേരത്തെ പൊടിച്ച മിശ്രിതം എന്നിവ ചേര്‍ത്ത് 45 മിനിട്ട് വെയ്ക്കണം.പിന്നിട് ഒരു
പാത്രത്തില്‍ എണ്ണ ചൂടാക്കി ഉള്ളി ബ്രൌണ്‍ നിറമാകുന്നതുവരെ വഴറ്റിയിട്ടു അതില്‍ നേരത്തെ തയ്യാറാക്കിയ
മിശ്രിതം പുരട്ടിയ ചിക്കനില്‍ ആവശ്യത്തിന് ഉപ്പിട്ട് നല്ല തീയില്‍ വറുക്കണം.ചിക്കന്‍ മൃദുവാകുന്നതുവരെ ഇളക്കണം.ഇതില്‍ കുറച്ച് വെള്ളം ഒഴിച്ചാല്‍ ഗ്രേവി രൂപത്തിലാക്കാം.വീണ്ടും തീയില്‍ ചിക്കന്‍ നന്നായി വേകുന്നതുവരെ ഇളക്കിക്കൊണ്ടിരിയ്ക്കണം.പിന്നിട് ഇതില്‍ നാരങ്ങാനീര് ഒഴിച്ച് മല്ലിയില വിതറണം.

No comments:

Post a Comment