ഷമ്മി കബാബ്
ചേരുവകള്‍
- മട്ടണ്‍ (മിന്‍സ് ചെയ്തത്) -2 കിലോ
- കടലപ്പരിപ്പ് -120 ഗ്രാം
- ഗ്രാമ്പു -3 ഗ്രാം
- ചെറിയ ഏലക്ക -3 ഗ്രാം
- പട്ട -3 ഗ്രാം
- ഇഞ്ചി കൊത്തിയരിഞ്ഞത് -10 ഗ്രാം
- വെളുത്തുള്ളി കൊത്തിയരിഞ്ഞത് -5 ഗ്രാം
- പുതിനയില -20 ഗ്രാം
- പച്ചമുളക് -15 ഗ്രാം
- സവാള -1 കപ്പ്
- ചുവന്നുള്ളി -ഒന്നര കപ്പ്
- കോണ്‍ഫ്ലവര്‍ -10 ഗ്രാം
- മുട്ട -2
- ഇറച്ചി മസാലപൊടി -1 ടീസ്പൂണ്‍
- കുരുമുളകുപൊടി -1 ടേബിള്‍ സ്പൂണ്‍
- എണ്ണ -250 മില്ലി
- ഉപ്പ് -പാകത്തിന്
- മല്ലിയില ചെറുതായി അരിഞ്ഞത് -10 ഗ്രാം
1 മുതല്‍ 7 വരെയുള്ള ചേരുവകള്‍ ഒന്നിച്ച് ചേര്‍ത്ത് മട്ടണ്‍ വേവിച്ചെടുക്കുക.മട്ടണ്‍ നല്ലതുപോലെ
തണുക്കാന്‍ വെയ്ക്കുക.തണുത്തശേഷം 8 മുതല്‍ 15 വരെയും 17 മുതല്‍ 18 വരെയുമുള്ള ചേരുവകള്‍ ചേര്‍ത്ത്
നന്നായി കുഴയ്ക്കുക.ഇതിനെ ചെറിയ ഉരുളകള്‍ ആക്കി കട് ലറ്റിന്റെ ആകൃതിയില്‍ പരത്തി ഒരു പാത്രത്തില്‍
വെയ്ക്കുക.ഒരു ചീനച്ചട്ടിയില്‍ എണ്ണയൊഴിച്ച് അത് ചൂടാകുമ്പോള്‍ ഉണ്ടാക്കിവെച്ചിരിയ്ക്കുന്ന കബാബ്
വറുത്ത് കോരിയെടുക്കുക.ഇങ്ങനെ വറുത്തെടുത്ത കബാബ് ടൊമാറ്റോസോസ് പുരട്ടി ചട്നി എന്നിവയുടെ കൂടെ
ചെറിയ ചൂടോടെ കഴിക്കാവുന്നതാണ്.
കുഴയ്ക്കുന്ന സമയത്ത് വെള്ളമയം കൂടുതലാണെങ്കില്‍ അല്പം റൊട്ടിപ്പൊടി ചേര്‍ത്താല്‍ നന്നായിരിയ്ക്കും.മട്ടനും കടലപ്പരിപ്പും വേകാന്‍ ആവശ്യമായ വെള്ളം മാത്രമെ ചേര്‍ക്കാവൂ.
No comments:
Post a Comment