Thursday, December 3, 2009

ചിക്കന്‍ മൊഗലന്‍

ചിക്കന്‍ മൊഗലന്‍

ചേരുവകള്‍

  1. ചിക്കന്‍ -400 ഗ്രാം
  2. വെളുത്തുള്ളി അല്ലി -6
  3. ഗ്രാമ്പു -4
  4. പട്ട -1
  5. ചുവന്നമുളക് -8
  6. ഉള്ളി -2
  7. ഇഞ്ചി -30 ഗ്രാം
  8. ഏലക്ക -4
  9. ജീരകം -1 ടീസ്പൂണ്‍
  10. ചൂടുവെള്ളം -6 കപ്പ്
  11. നാരങ്ങാനീര് -1 ടീസ്പൂണ്‍
  12. എണ്ണ -അര കപ്പ്
  13. ഉപ്പ് -പാകത്തിന്
പാകം ചെയ്യുന്ന വിധം

2 മുതല്‍ 9 വരെയുള്ള ചേരുവകള്‍ നന്നായി അരച്ചെടുക്കണം.അതിനുശേഷം ഒരു പരന്ന പാത്രത്തില്‍
എണ്ണ ഒഴിച്ച് ചെറുതായി അരിഞ്ഞ ഉള്ളി വഴറ്റിയിട്ടു അതില്‍ നേരത്തെ അരച്ച മിശ്രിതം ചേര്‍ക്കണം.എണ്ണ മുകളില്‍
തെളിയുന്നതുവരെ ചെറിയ തീയില്‍ വഴറ്റണം.എന്നിട്ട് അതില്‍ ചിക്കന്‍ കഷ്ണങ്ങള്‍ ഇട്ട് ആ മിശ്രിതവുമായി നന്നായി യോജിപ്പിക്കണം.പിന്നിട് അതില്‍ 6 കപ്പ് വെള്ളമൊഴിച്ച് ചിക്കന്‍ മൃദുവാകുന്നതുവരെ ഇളക്കിക്കൊണ്ടിരിയ്ക്കണം.അവസാനം ഇതില്‍ നാരങ്ങാനീര് ഒഴിച്ച് ഇളക്കി ഉപയോഗിക്കാം.

No comments:

Post a Comment