Wednesday, December 9, 2009

ഏത്തപ്പഴ പച്ചടി

ഏത്തപ്പഴ പച്ചടി

  1. ഏത്തപ്പഴം ചെറുതായി അരിഞ്ഞത് -2 എണ്ണം
  2. ചുവന്നുള്ളി ചെറുതായി അരിഞ്ഞത് -10 എണ്ണം
  3. പച്ചമുളക് അരിഞ്ഞത് -4
  4. ഇഞ്ചി അരിഞ്ഞത് -1 ചെറിയ കഷണം
  5. തേങ്ങ -1 മുറി
  6. ജീരകം -അര ടീസ്പൂണ്‍
  7. എണ്ണ,കറിവേപ്പില -പാകത്തിന്
  8. ഉപ്പ് -പാകത്തിന്
  9. വറ്റല്‍മുളക് -4 എണ്ണം
  10. കടുക് -1 ടേബിള്‍ സ്പൂണ്‍
  11. തൈര് -ആവശ്യത്തിന്‌

പാകം ചെയ്യുന്ന വിധം

1 മുതല്‍ 4 വരെയുള്ള ചേരുവകള്‍ ഉപ്പ് ചേര്‍ത്ത് വെള്ളമൊഴിച്ച് വേവിക്കുക.വെന്തുകഴിയുമ്പോള്‍ തേങ്ങയും ജീരകവും പകുതി കടുകും കൂടി അരച്ച് വറ്റിക്കുക.കറി വാങ്ങിവെച്ച് ആവശ്യത്തിന്‌ തൈര് ചേര്‍ക്കുക.ഒരു ചീനച്ചട്ടിയില്‍ എണ്ണ ചൂടാകുമ്പോള്‍ രണ്ടായി മുറിച്ച വറ്റല്‍മുളക്,ചുവന്നുള്ളി,കറിവേപ്പില കടുക് ഇവ താളിച്ച്‌
കറിയില്‍ ഒഴിച്ച് അടച്ചു വെയ്ക്കുക.ഇത് കുറെ ദിവസം കേടാകാതെ ഇരിയ്ക്കും.

No comments:

Post a Comment