Wednesday, December 9, 2009

തീയല്‍

തീയല്‍

ചേരുവകള്‍

  1. അച്ചിങ്ങാപയര്‍ (നീളത്തില്‍ മുറിച്ചത് ) -2 കപ്പ്
  2. ചുവന്നുള്ളി -20
  3. പച്ചമുളക് കീറിയത് -4
  4. തേങ്ങ -1 എണ്ണം
  5. കറിവേപ്പില -2 തണ്ട്
  6. കടുക് -അര ടീസ്പൂണ്‍
  7. വട്ടത്തില്‍ അരിഞ്ഞ ചുവന്നുള്ളി -1 ടേബിള്‍ സ്പൂണ്‍
  8. വറ്റല്‍ മുളക് രണ്ടായി മുറിച്ചത് -2
  9. എണ്ണ,ഉപ്പ് -പാകത്തിന്
  10. മഞ്ഞള്‍പ്പൊടി -അര ടീസ്പൂണ്‍
  11. മുളകുപൊടി -ഒന്നര ടീസ്പൂണ്‍
  12. വാളന്‍പുളി -പാകത്തിന്
  13. മല്ലിപ്പൊടി -2 ടീസ്പൂണ്‍
പാകം ചെയ്യുന്ന വിധം

1,2,3 ചേരുവകള്‍ 2 കപ്പ് വെള്ളമൊഴിച്ച് 11,12,13 ചേരുവകള്‍ ചേര്‍ത്ത് അടുപ്പില്‍ വെച്ചു
വറ്റിക്കുക.വറ്റാറാകുമ്പോള്‍ പുളിയും ഉപ്പും ചേര്‍ക്കുക.തേങ്ങ പൊടിയായി തിരുമ്മി ചുവക്കെ മൂപ്പിച്ച്
വെള്ളം തൊടാതെ അരച്ച് ഇതില്‍ ചേര്‍ക്കുക.2 ടേബിള്‍ സ്പൂണ്‍ എണ്ണ ഒഴിച്ച് കടുക്,മുളക്,ഉള്ളി,കറിവേപ്പില
ഇവ മൂപ്പിച്ച് കറിയില്‍ ചേര്‍ക്കുക.

No comments:

Post a Comment