Tuesday, December 8, 2009

കൈതച്ചക്ക പച്ചടി

കൈതച്ചക്ക പച്ചടി

പച്ച കൈതച്ചക്ക -1
തേങ്ങ ചിരകിയത് -ഒരു മുറി
തൈര് -അര കപ്പ്
പച്ചമുളക് -4
വെളിച്ചെണ്ണ -2 ടീസ്പൂണ്‍
കടുക് -1 ടീസ്പൂണ്‍
കറിവേപ്പില,ഉപ്പ് -പാകത്തിന്

പാകം ചെയ്യുന്ന വിധം

കൈതച്ചക്ക കഷണങ്ങളാക്കി ഉപ്പും വെള്ളവും ചേര്‍ത്ത് വേവിക്കുക.2 ടീസ്പൂണ്‍ തേങ്ങ ചിരകിയത്
മാറ്റിവെച്ചശേഷം ബാക്കിയുള്ളവ പച്ചമുളക് ചേര്‍ത്തരച്ചു കൈതച്ചക്കയില്‍ ചേര്‍ത്ത് തൈരൊഴിച്ച് ഇളക്കുക.
ചൂടായ എണ്ണയില്‍ കടുക് പൊട്ടിച്ച് കറിവേപ്പിലയും തേങ്ങയും ഇട്ട് മൂപ്പിച്ച് പച്ചടിയില്‍ ഒഴിക്കുക.

No comments:

Post a Comment