Friday, December 11, 2009

ഇടിച്ചക്ക ഉലര്‍ത്തിയത്

ഇടിച്ചക്ക ഉലര്‍ത്തിയത്

ചേരുവകള്‍

  1. ഇടിച്ചക്ക -1 എണ്ണം (ചെറുതായി അരിഞ്ഞത്)
  2. സവാള -1
  3. പെരുംജീരകം -കാല്‍ ടീസ്പൂണ്‍
  4. കായം -1 നുള്ള്
  5. മല്ലിപ്പൊടി -2 ടേബിള്‍ സ്പൂണ്‍
  6. മുളകുപൊടി -1 ടീസ്പൂണ്‍
  7. തേങ്ങ ചിരവിയത് -2 ടേബിള്‍ സ്പൂണ്‍
  8. വെളുത്തുള്ളി -2 അല്ലി
  9. മഞ്ഞള്‍പ്പൊടി -1 നുള്ള്
  10. ഉപ്പ്,എണ്ണ,കറിവേപ്പില -പാകത്തിന്
  11. കടുക് -കാല്‍ ടീസ്പൂണ്‍
  12. ടൊമാറ്റോ -2 എണ്ണം
  13. തേങ്ങാക്കൊത്ത് -കാല്‍ മുറി
പാകം ചെയ്യുന്ന വിധം

3 മുതല്‍ 9 വരെയുള്ള ചേരുവകള്‍ നന്നായി അരച്ചെടുക്കുക.ഒരു ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കി കടുകും കറിവേപ്പിലയും മൂപ്പിക്കുക.തേങ്ങാക്കൊത്ത് അതിലിട്ട് മൂപ്പിക്കുക.മൂക്കുമ്പോള്‍ ചെറുതായി അരിഞ്ഞ ചക്കയും
സവാളയും ഉപ്പും വെള്ളവും ചേര്‍ത്ത് അടച്ചു വേവിക്കുക.വറ്റാറാകുമ്പോള്‍ ടൊമാറ്റോ ചെറുതായി
അരിഞ്ഞതിട്ട് 5 മിനിട്ട് കഴിഞ്ഞ് വാങ്ങി ചൂടോടെ ഉപയോഗിക്കാം.

No comments:

Post a Comment