Friday, December 11, 2009

പോഷക തോരന്‍

പോഷക തോരന്‍

  1. ചെറുപയര്‍ മുളപ്പിച്ചത് -1 കപ്പ്
  2. പച്ചമുളക് -3 എണ്ണം
  3. കറിവേപ്പില -1 കതിര്‍പ്പ്
  4. സവാള -1 എണ്ണം
  5. കടുക് -അര ടീസ്പൂണ്‍
  6. ജീരകം -കാല്‍ ടീസ്പൂണ്‍
  7. തേങ്ങ തിരുമ്മിയത്‌ -കാല്‍ കപ്പ്
  8. മഞ്ഞള്‍പ്പൊടി -2 നുള്ള്
  9. ഉപ്പ്,എണ്ണ -പാകത്തിന്
  10. മുളകുപൊടി -കാല്‍ ടീസ്പൂണ്‍
പാകം ചെയ്യുന്ന വിധം

ഒരു ഇരുമ്പ് ചീനച്ചട്ടിയില്‍ എണ്ണയൊഴിച്ച് ജീരകം ഇടുക.മൂക്കുമ്പോള്‍ കടുകിടുക.പിന്നിട് ചെറുതായി അരിഞ്ഞ
സവാള വഴറ്റുക.ശേഷം മുളപ്പിച്ച പയര്‍ ഇട്ട് ചെറുതായി ഇളക്കുക.പച്ചമുളക് നെടുകെ പിളര്‍ന്നതും കറിവേപ്പിലയും മഞ്ഞള്‍പ്പൊടിയും ചേര്‍ത്തിളക്കുക.തേങ്ങ തിരുമ്മിയതും ഉപ്പും ചേര്‍ത്ത് നന്നായിളക്കി ചെറുതീയില്‍ അടച്ചു വേവിക്കുക.

(ധാരാളം സമയം വേവിച്ചാല്‍ ഗുണം കുറയും)

എരിവ് കൂടുതല്‍ വേണമെന്നുള്ളവര്‍ക്ക് മുളകുപൊടിയും ചേര്‍ക്കാം.പച്ചമുളകിനാണ് ഔഷധഗുണം കൂടുതല്‍
ഉള്ളത്.

No comments:

Post a Comment