Friday, December 11, 2009

ഗ്രേവി ഉണ്ടാക്കാന്‍

ഗ്രേവി ഉണ്ടാക്കാന്‍

ചേരുവകള്‍

ഇഞ്ചി,വെളുത്തുള്ളി അരച്ചത്‌ -1 ടീസ്പൂണ്‍ വീതം
മല്ലിപ്പൊടി -1 ടീസ്പൂണ്‍
കൊത്തിയരിഞ്ഞ സവാള -2 എണ്ണം
മുളകുപൊടി -1 ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി -കാല്‍ ടീസ്പൂണ്‍
കടുക് -അര ടീസ്പൂണ്‍
കൊത്തിയരിഞ്ഞ തക്കാളി -1 എണ്ണം
മല്ലിയില -കുറച്ച്
എണ്ണ -പാകത്തിന്

പാകം ചെയ്യുന്ന വിധം

ഒരു പാത്രത്തില്‍ 2 ടേബിള്‍ സ്പൂണ്‍ എണ്ണ ഒഴിച്ച് കടുക് താളിക്കുക.സവാളയിട്ട്‌ വഴറ്റുക.അരച്ച വെളുത്തുള്ളിയും ഇഞ്ചിയും ഇട്ട് മണം വരുന്നതുവരെ ഇളക്കുക.തക്കാളിയും ഇട്ട് ഇളക്കുക.മുളകുപൊടി,മഞ്ഞള്‍പ്പൊടി,മല്ലിപ്പൊടി ഇവയും ഇട്ട് ഇളക്കുക.വേവിച്ച വെള്ളം ഒഴിച്ച് വറുത്തു വെച്ചിരിയ്ക്കുന്ന ബോളും ഇട്ട് ഇളക്കി കറി കുറുകുമ്പോള്‍ വാങ്ങി മല്ലിയില തൂകി ഉപയോഗിക്കുക.

No comments:

Post a Comment