Wednesday, December 16, 2009

സ്റ്റഫ്ഡ് മീന്‍ പൊള്ളിച്ചത്

സ്റ്റഫ്ഡ് മീന്‍ പൊള്ളിച്ചത്

ചേരുവകള്‍

1. നല്ല ഫ്രഷായ അയല അല്ലെങ്കില്‍
ബ്രാല് -3 എണ്ണം
2.തേങ്ങ -3 മുറി
3. ഉള്ളി -150 ഗ്രാം
4. തക്കാളി -2 എണ്ണം
5. കുരുമുളക് -2 ടേബിള്‍ സ്പൂണ്‍
6. പച്ചമുളക് -5 എണ്ണം
7. ഇഞ്ചി നീളത്തില്‍ അരിഞ്ഞത് -2 ടേബിള്‍ സ്പൂണ്‍
8. കറിവേപ്പില -4 ഇതള്‍
9. വെളിച്ചെണ്ണ -5 ടേബിള്‍ സ്പൂണ്‍
10 ഉപ്പ് -പാകത്തിന്
11. മുളകുപൊടി -2 ടേബിള്‍ സ്പൂണ്‍

പാകം ചെയ്യുന്ന വിധം

മസാല തയ്യാറാക്കുന്ന രീതി

നന്നായി ചൂടായ ചീനച്ചട്ടിയിലേയ്ക്ക് 3 ടേബിള്‍ സ്പൂണ്‍ വെളിച്ചെണ്ണയൊഴിച്ച് ഒരുവിധം ചുവപ്പ്
നിറമാകുന്നതുവരെ തേങ്ങ വറുക്കുക.തേങ്ങ നന്നായി ചുവന്നതിനുശേഷം അതിലേയ്ക്ക് 50 ഗ്രാം ഉള്ളി,ഒരു ടേബിള്‍ സ്പൂണ്‍ ഇഞ്ചി അരിഞ്ഞത്,3 പച്ചമുളക്,2 ഇതള്‍ കറിവേപ്പില എന്നിവ ചേര്‍ത്ത് ഒന്നുകൂടി വറുത്ത്
വാങ്ങി വെയ്ക്കുക.

മീന്‍ തയ്യാറാക്കുന്ന വിധം

മീനിന്റെ തൊലി പൊട്ടാതെ വെട്ടി കഴുകി എടുത്തതിനുശേഷം നന്നായി ചതച്ചെടുക്കുക.മീനിന്റെ ദശ
സാവധാനം മീനിന്റെ വാല്‍ ഭാഗത്ത് പിടിച്ച് താഴോട്ടമര്‍ത്തി ദശമുഴുവന്‍ പുറത്തെടുക്കുക.മീനിന്റെ തൊലിയുടെ
ഉള്ളില്‍കൂടി കൈക്കടത്തി മുള്ള് ചെറിയ കഷണങ്ങളായി മുറിച്ചെടുക്കുക.അതിനുശേഷം വറുത്തുവെച്ചിരിയ്ക്കുന്ന മസാലക്കൂട്ട് മിക്സിയിലിട്ട് ഒന്ന് അടിച്ച് അതിലേയ്ക്ക് പാകത്തിന് ഉപ്പും മീനിന്റെ
ദശയും ചേര്‍ത്ത് മിക്സ് ചെയ്തെടുക്കുക.ഈ മസാലക്കൂട്ട് മീനിന്റെ തൊലിയില്‍ നിറച്ച് പാകത്തിന് വലിപ്പത്തില്‍
മുറിച്ചു വെയ്ക്കുക.

മീന്‍ പൊള്ളിക്കുന്ന വിധം

100 ഗ്രാം ഉള്ളി നീളത്തിലരിഞ്ഞതും 2 പച്ചമുളക് വട്ടത്തിലരിഞ്ഞതും 2 ഇതള്‍ കറിവേപ്പിലയും ബാക്കി ഇഞ്ചി അരിഞ്ഞതും ചേര്‍ത്ത് നല്ല ചുവടു കട്ടിയുള്ള ഒരു പാത്രത്തിലിട്ട് 2 സ്പൂണ്‍ വെളിച്ചെണ്ണയൊഴിച്ച് നന്നായി ഇളക്കി അതിലേയ്ക്ക് 1 സ്പൂണ്‍ മുളകുപൊടിയും ചേര്‍ത്ത് ഒന്നുകൂടി യോജിപ്പിക്കുക.ഒരു
മുറി തേങ്ങയുടെ ഒന്നാംപാല്‍ മാറ്റി വെച്ച് രണ്ടാം പാലില്‍ നീളത്തില്‍ അരിഞ്ഞുവെച്ചിരിയ്ക്കുന്ന തക്കാളിയും
മീന്‍ കഷണങ്ങളും ചേര്‍ത്ത് ചെറിയ തീയില്‍ വേവിക്കുക.ചാറു നന്നായി കുറുകുമ്പോള്‍ അതിലേയ്ക്ക് ഒന്നാംപ്പാല്‍
കൂടി ചേര്‍ത്ത് നന്നായി വറ്റിച്ച് വാങ്ങുക.

No comments:

Post a Comment