Wednesday, December 16, 2009

കരിമീന്‍ പൊള്ളിച്ചത്

കരിമീന്‍ പൊള്ളിച്ചത്

  1. കരിമീന്‍ -4
  2. വറ്റല്‍മുളക് -10
  3. കുരുമുളക് -5
  4. ചുവന്നുള്ളി -6
  5. വെളുത്തുള്ളി -5 അല്ലി
  6. മഞ്ഞള്‍പ്പൊടി -അര ടീസ്പൂണ്‍
  7. എണ്ണ -2 ടേബിള്‍ സ്പൂണ്‍
  8. ഉപ്പ് -പാകത്തിന്
പാകം ചെയ്യുന്ന വിധം

മീന്‍ കഴുകി വൃത്തിയാക്കി വരഞ്ഞ് ഉപ്പും നാരങ്ങാനീരും പുരട്ടി അര മണിക്കൂര്‍ വെയ്ക്കുക.2 മുതല്‍ 6 വരെയുള്ള ചേരുവകള്‍ നന്നായി അരച്ച് മീനില്‍ പുരട്ടി കുറച്ചുസമയം വെയ്ക്കുക.വഴയില എടുത്ത്
അതില്‍ എണ്ണ പുരട്ടി ഒരു പരന്ന പാത്രത്തില്‍ വെച്ച് മീന്‍ അതില്‍ വെച്ച് മുകളില്‍ വേറൊരു ഇല കൊണ്ട് മൂടി
ഒരു പാത്രം കൊണ്ട് അടച്ച് ചെറുതീയില്‍ കുറച്ചുസമയം വേവിക്കുക.ഒരു വശം മൂക്കുമ്പോള്‍ തിരിച്ചിട്ട്‌ മൂപ്പിച്ചെടുക്കുക.വറുത്ത കറിവേപ്പിലയും നാരങ്ങയും കൊണ്ട് അലങ്കരിക്കുക.

No comments:

Post a Comment