Wednesday, December 16, 2009

കരിമീന്‍ മപ്പാസ്‌

കരിമീന്‍ മപ്പാസ്‌

ചേരുവകള്‍

  1. കരിമീന്‍ -1 കിലോ
  2. ചുവന്നുള്ളി അരിഞ്ഞത് -മുക്കാല്‍ കപ്പ്
  3. വെളുത്തുള്ളി അരിഞ്ഞത് -4 അല്ലി
  4. ഇഞ്ചി അരിഞ്ഞത് -1 കഷണം
  5. മഞ്ഞള്‍പ്പൊടി -അര ടീസ്പൂണ്‍
  6. വിനാഗിരി -ഒന്നര ടേബിള്‍ സ്പൂണ്‍
  7. പച്ചമുളക് -4
  8. മല്ലിപ്പൊടി -3 ടീസ്പൂണ്‍
  9. വെളിച്ചെണ്ണ -3 ടേബിള്‍ സ്പൂണ്‍
  10. പട്ട -1 കഷണം
  11. പെരുംജീരകം -1 ടീസ്പൂണ്‍
  12. കറിവേപ്പില -2 തണ്ട്
  13. തേങ്ങാപ്പാല്‍
(ഒന്നും രണ്ടും പാല്‍) -1 തേങ്ങ

പാകം ചെയ്യുന്ന വിധം

ഒരു പാത്രത്തില്‍ എണ്ണയൊഴിച്ച് പട്ടയും പെരുംജീരകവും പൊടിച്ചിട്ട് ഇഞ്ചിയിട്ട് വഴറ്റുക.വെളുത്തുള്ളിയും പച്ചമുളകും ചേര്‍ത്തിളക്കി വഴലുമ്പോള്‍ ചുവന്നുള്ളിയും ഇട്ടു വഴറ്റി മഞ്ഞള്‍പ്പൊടിയും മല്ലിപ്പൊടിയും ഇട്ടു രണ്ടാംപ്പാലും ഉപ്പും ചേര്‍ക്കുക.മീന്‍ വൃത്തിയാക്കി മുഴുവനെ ഇടുക.വിനാഗിരിയും ചേര്‍ത്ത് ചാറ് കുറുകുമ്പോള്‍ ഒന്നാംപ്പാല്‍ ഒഴിച്ച് തിളയ്ക്കുന്നതിനുമുമ്പ് കറിവേപ്പിലയിട്ട്
വാങ്ങുക.

No comments:

Post a Comment