Friday, December 11, 2009

ചില്ലി ഗോബി

ചില്ലി ഗോബി

ചേരുവകള്‍

1. കോളി ഫ്ലവര്‍ പൂക്കള്‍
അടര്‍ത്തിയെടുത്തത് -1
2. മൈദ -3 ടേബിള്‍ സ്പൂണ്‍
3. കോണ്‍ ഫ്ലവര്‍ -1 ടേബിള്‍ സ്പൂണ്‍
4. പച്ചമുളക് കീറിയത് -4
5. ഇഞ്ചി ചതച്ചത് -1 കഷണം
6. വെളുത്തുള്ളി ചതച്ചത് -4 അല്ലി
7. സവാള ചെറുതായി
അരിഞ്ഞത് -1
8. വറ്റല്‍ മുളക് അരച്ചത്‌ -2 ടീസ്പൂണ്‍
9. മഞ്ഞള്‍പ്പൊടി -അര ടീസ്പൂണ്‍
10. സ്പ്രിംഗ് ഒനിയന്‍ -കുറച്ച്
11. കറിവേപ്പില -2 തണ്ട്
12. ബട്ടര്‍ -1 ടേബിള്‍ സ്പൂണ്‍
13. ഉപ്പ്,എണ്ണ -പാകത്തിന്

പാകം ചെയ്യുന്ന വിധം

മൈദ,കോണ്‍ഫ്ലവര്‍ ഇവ ഉപ്പും വെള്ളവും ഒഴിച്ച് കുറുകിയ പരുവത്തില്‍ കലക്കിയെടുക്കുക.
കോളിഫ്ലവര്‍ ഇതില്‍ മുക്കി എണ്ണയില്‍ വറുക്കുക.ഒരു പാനില്‍ ബട്ടര്‍ ഇട്ട് ഇഞ്ചിയും വെളുത്തുള്ളിയും വഴറ്റി
സവാള,പച്ചമുളക് ഇവയും ഇട്ട് വഴറ്റി ഉപ്പും മുളക് അരച്ചതും മഞ്ഞള്‍പ്പൊടിയും ചേര്‍ത്ത് അര കപ്പ് വെള്ളമൊഴിക്കുക.ഇതില്‍ വറുത്ത കോളിഫ്ലവര്‍ ഇട്ട് തോര്‍ത്തി പാത്രത്തിലാക്കുക.മുകളില്‍ കറിവേപ്പിലയും
സ്പ്രിംഗ് ഒനിയനും അരിഞ്ഞിട്ട് അലങ്കരിക്കുക.

No comments:

Post a Comment