Saturday, December 12, 2009

മീന്‍ വേവിച്ചത്

മീന്‍ വേവിച്ചത്

ചേരുവകള്‍

  1. നെയ്‌മീന്‍ വലിയ കഷണങ്ങളാക്കിയത് -അര കിലോ
  2. മുളകുപൊടി -2 ടീസ്പൂണ്‍
  3. ഉലുവാപ്പൊടി -1 ടീസ്പൂണ്‍
  4. മഞ്ഞള്‍പ്പൊടി -അര ടീസ്പൂണ്‍
  5. ചെറുതായി അരിഞ്ഞ ഇഞ്ചി,വെളുത്തുള്ളി -1 ടേബിള്‍ സ്പൂണ്‍ വീതം
  6. കടുക് -കാല്‍ ടീസ്പൂണ്‍
  7. കുടംപുളി -3 ചുള
  8. കറിവേപ്പില -2 തണ്ട്
  9. ചെറുതായി അരിഞ്ഞ ചുവന്നുള്ളി -അര കപ്പ്
  10. വെളിച്ചെണ്ണ -2 ടേബിള്‍ സ്പൂണ്‍
  11. ഉപ്പ് -പാകത്തിന്
പാകം ചെയ്യുന്ന വിധം

എണ്ണ ചൂടാകുമ്പോള്‍ കടുക് ഇട്ടു പൊട്ടിക്കുക.ചുവന്നുള്ളി,ഇഞ്ചി,വെളുത്തുള്ളി ഇവ വഴറ്റുക.
മുളകുപൊടിയും മഞ്ഞള്‍പ്പൊടിയും അല്പം വെള്ളത്തില്‍ കുഴച്ച് ഇതില്‍ ചേര്‍ത്തു വഴറ്റുക.എണ്ണ തെളിയുമ്പോള്‍
പുളിയും 1 കപ്പ് വെള്ളവും ഉപ്പും ചേര്‍ത്തു തിളപ്പിക്കുക.ഒരു ചട്ടിയില്‍ കറിവേപ്പില വിതറി മീന്‍ കഷണങ്ങളിട്ട്
തിളച്ച ചേരുവകള്‍ ഒഴിച്ച് അടുപ്പില്‍ വെയ്ക്കുക.വറ്റാറാകുമ്പോള്‍ ഉലുവാപ്പൊടി ചേര്‍ത്തു വാങ്ങുക.

No comments:

Post a Comment