Saturday, December 12, 2009

മീന്‍ മുളകിട്ടത്‌

മീന്‍ മുളകിട്ടത്‌

ചേരുവകള്‍

  1. അയില അല്ലെങ്കില്‍ മത്തി -6 എണ്ണം
  2. ചെറിയ ഉള്ളി ചെറുതായി മുറിച്ചത് -10 എണ്ണം
  3. പച്ചമുളക് വട്ടത്തില്‍ മുറിച്ചത് -4 എണ്ണം
  4. വെളുത്തുള്ളി -6 അല്ലി ചതച്ചത്
  5. തക്കാളി -2 കഷണങ്ങളായി മുറിച്ചത്
  6. മുളകുപൊടി -2 ടേബിള്‍ സ്പൂണ്‍
  7. മഞ്ഞള്‍പ്പൊടി -അര ടീസ്പൂണ്‍
  8. ഉലുവ -1 ടീസ്പൂണ്‍
  9. പുളി -1 ടീസ്പൂണ്‍
  10. കടുക് -1 ടീസ്പൂണ്‍
  11. വെളിച്ചെണ്ണ -2 ടേബിള്‍ സ്പൂണ്‍
  12. കറിവേപ്പില -3 തണ്ട്
  13. ഉപ്പ് -പാകത്തിന്
പാകം ചെയ്യുന്ന വിധം

അയില വൃത്തിയാക്കി തലയോടുകൂടി 2 കഷണങ്ങളായി മുറിച്ചു കഴുകിയെടുക്കുക.പുളി അല്പം വെള്ളത്തില്‍ കുതിര്‍ത്ത് പിഴിഞ്ഞെടുക്കുക.ഒരു മണ്‍ചട്ടിയില്‍ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ കടുകിട്ട് പൊട്ടിച്ച്
ഉലുവ,ഉള്ളി,പച്ചമുളക്,വെളുത്തുള്ളി എന്നിവ ഇട്ട് ഇളക്കുക.ഉള്ളി മൂക്കുമ്പോള്‍ മുളകുപൊടി,മഞ്ഞള്‍പ്പൊടി,
തക്കാളി ഇവ ചേര്‍ത്ത് അല്പനേരം ഇളക്കി പുളിവെള്ളം ഒഴിച്ച് തിളപ്പിക്കുക.ഇതില്‍ മീനും കറിവേപ്പിലയും
ഉപ്പും കൂടെ ചേര്‍ത്ത് വേവിക്കുക.കഷണങ്ങള്‍ വെന്തു ചാറ് അല്പം കുറുകിയാല്‍ കറി ഉപയോഗിച്ച് തുടങ്ങാം.

No comments:

Post a Comment