Friday, December 11, 2009

പൊടികൊഞ്ച് കറി

പൊടികൊഞ്ച് കറി

ഉണക്ക കൊഞ്ച് വറുത്തു
പൊടിച്ചത് -125 ഗ്രാം
ഇഞ്ചി,വെളുത്തുള്ളി അരച്ചത്‌ -1 ടീസ്പൂണ്‍
സവാള ചെറുതായി അരിഞ്ഞത് -1
മുളകുപൊടി -1 ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി -1 നുള്ള്
പഞ്ചസാര -അര ടീസ്പൂണ്‍
ടൊമാറ്റോ അരച്ചത്‌ -2 എണ്ണം
കറിവേപ്പില,മല്ലിയില -കുറച്ച്
ഉപ്പ്,എണ്ണ -പാകത്തിന്

പാകം ചെയ്യുന്ന വിധം

ഒരു പാത്രത്തില്‍ കുറച്ച് എണ്ണയൊഴിച്ച് ചൂടാകുമ്പോള്‍ സവാളയിട്ട്‌ വഴറ്റുക.ഇഞ്ചി,വെളുത്തുള്ളി ഇവ അരച്ചതിട്ട് ഇളക്കി മണം വരുമ്പോള്‍ ടൊമാറ്റോ അരച്ചത്‌ ചേര്‍ക്കുക.ബാക്കി പൊടികളും പഞ്ചസാരയും ഇട്ട്
കൊഞ്ച് ഇടുക.2 കപ്പ് വെള്ളം,ഉപ്പ്,കറിവേപ്പില,മല്ലിയില ഇവ ചേര്‍ത്ത് കുറുകുമ്പോള്‍ വാങ്ങി ചൂടോടെ
ഉപയോഗിക്കുക.

No comments:

Post a Comment