Friday, December 4, 2009

പച്ചമുളക് അച്ചാര്‍

പച്ചമുളക് അച്ചാര്‍

  1. പിഞ്ചു പച്ചമുളക് -10
  2. ചുവന്നുള്ളി -10
  3. മുളകുപൊടി -1 ടേബിള്‍ സ്പൂണ്‍
  4. വാളന്‍പുളി -പാകത്തിന്
  5. ഉപ്പ് -പാകത്തിന്
  6. പഞ്ചസാര -1 ടീസ്പൂണ്‍
  7. എണ്ണ -1 ടേബിള്‍ സ്പൂണ്‍
  8. കടുക് -അര ടീസ്പൂണ്‍
പാകം ചെയ്യുന്ന വിധം

പച്ചമുളകും ചുവന്നുള്ളിയും വട്ടത്തില്‍ അരിയണം.എണ്ണ ചൂടാകുമ്പോള്‍ കടുക് പൊട്ടിച്ച് പച്ചമുളകും
ഉള്ളിയും വഴറ്റണം.ഇതില്‍ ആവശ്യത്തിന് പുളിയും ഉപ്പും ചേര്‍ത്ത് മുളകുപൊടിയും പഞ്ചസാരയും ഇടുക.കുറുകുമ്പോള്‍ വാങ്ങി ചോറിന്റെ കൂടെ ഉപയോഗിക്കണം.

No comments:

Post a Comment