Friday, December 4, 2009

ജാതിക്കാത്തൊണ്ട് അച്ചാര്‍

ജാതിക്കാത്തൊണ്ട് അച്ചാര്‍

ചേരുവകള്‍

  1. നന്നായി മൂത്ത ജാതിക്കായുടെ തൊണ്ട് -10 എണ്ണം
  2. വെളുത്തുള്ളി -20 അല്ലി
  3. കായം -ആവശ്യത്തിന്
  4. കടുക് -2 ടീസ്പൂണ്‍
  5. ഉലുവ -1 ടീസ്പൂണ്‍
  6. എണ്ണ,ഉപ്പ്,വിനാഗിരി -പാകത്തിന്
പാകം ചെയ്യുന്ന വിധം

ജാതിക്കാത്തൊണ്ടും,വെളുത്തുള്ളിയും എണ്ണയില്‍ വഴറ്റിയെടുക്കുക.എണ്ണയില്‍ കടുക് പൊട്ടിച്ച് കായവും,ഉലുവയും പൊടിച്ച് മൂപ്പിച്ച് വഴറ്റിയ ജാതിക്കാത്തൊണ്ടും വെളുത്തുള്ളിയും ഉപ്പും ചേര്‍ക്കുക.ചൂടാറുമ്പോള്‍ വിനാഗിരി ചേര്‍ക്കുക.

No comments:

Post a Comment