Thursday, December 17, 2009

മുട്ട ചട്നി

മുട്ട ചട്നി

സവാള കൊത്തിയരിഞ്ഞത്‌ -4 കപ്പ്
തക്കാളി കൊത്തിയരിഞ്ഞത്‌ -1 കപ്പ്
മുട്ട -3 എണ്ണം
വെളിച്ചെണ്ണ -കാല്‍ കപ്പ്
വെളുത്തുള്ളി -5 അല്ലി
പച്ചമുളക് -3 എണ്ണം
ഉപ്പ് -പാകത്തിന്

പാകം ചെയ്യുന്ന വിധം

ചീനച്ചട്ടിയില്‍ കാല്‍ കപ്പ് എണ്ണയൊഴിച്ച് സവാളയും പച്ചമുളകും വെളുത്തുള്ളിയും വഴറ്റുക.നല്ല മണം വരുമ്പോള്‍ കൊത്തിയരിഞ്ഞ തക്കാളിയും കൂടി ചേര്‍ത്ത് വഴറ്റുക.നന്നായി വഴന്ന് വെള്ളമയം ഇല്ലാതാകുമ്പോള്‍ മുട്ട പൊട്ടിച്ചൊഴിച്ച് ചിക്കി തോര്‍ത്തി ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് ഉപയോഗിക്കുക.ചപ്പാത്തിക്കും റൊട്ടിക്കും നല്ലൊരു കറിയാണിത്.കൂടാതെ സാന്‍ഡ് വിച്ച് ഉണ്ടാക്കാനും ഇത്
നല്ലതാണ്.

1 comment: