Tuesday, December 1, 2009

മല്ലിയില ചിക്കന്‍

മല്ലിയില ചിക്കന്‍

ചേരുവകള്‍

  1. ചിക്കന്‍ -500 ഗ്രാം
  2. മല്ലിയില -150 ഗ്രാം
  3. തക്കാളി -1
  4. സവാള -1
  5. വെളുത്തുള്ളി,ഇഞ്ചി ചതച്ചത് -2 ടീസ്പൂണ്‍
  6. ഉപ്പ് -പാകത്തിന്
  7. മഞ്ഞപ്പൊടി -മുക്കാല്‍ ടീസ്പൂണ്‍
  8. ഗരം മസാല -ഒന്നര ടീസ്പൂണ്‍
  9. പുളിച്ച തൈര് -2 ടേബിള്‍ സ്പൂണ്‍
  10. പച്ചമുളക് -3
  11. പെരുംജീരകം -1 ടീസ്പൂണ്‍
  12. എണ്ണ -2 ടേബിള്‍ സ്പൂണ്‍
പാകം ചെയ്യുന്ന വിധം

ഉള്ളി അരച്ച് കുഴമ്പ് ആക്കുക.തക്കാളി പൊടിയായി അരിഞ്ഞ് ,പച്ചമുളകും ചതച്ചെടുക്കുക.

ഒരു പാത്രത്തില്‍ എണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ ജീരകം ചേര്‍ക്കുക.ജീരകം പൊട്ടുമ്പോള്‍ ഉള്ളി,വെളുത്തുള്ളി,ഇഞ്ചി എന്നിവ ചേര്‍ത്ത് വഴറ്റുക.എണ്ണ തെളിയുന്നതുവരെ വഴറ്റുക.അതിനുശേഷം തക്കാളിയും തൈരും ചേര്‍ക്കുക.ഇവ നന്നായി യോജിച്ചു കഴിയുമ്പോള്‍ അതില്‍ കഷണങ്ങളാക്കിയ ചിക്കനും
മല്ലിയിലയും ചേര്‍ത്തിളക്കുക.ഇത് നന്നായി വഴറ്റിയതിനുശേഷം 2 കപ്പ് വെള്ളമൊഴിച്ച് മൂടിവെച്ച് വേവിക്കുക.
വെള്ളം വറ്റിവരുമ്പോള്‍ അടപ്പുതുറന്ന് ചിക്കന്‍ നന്നായി വറുത്തെടുക്കുക.

No comments:

Post a Comment