Tuesday, December 1, 2009

ഗ്രേയ്പ്പി ചിക്കന്‍

ഗ്രേയ്പ്പി ചിക്കന്‍

ചേരുവകള്‍

  1. ചിക്കന്‍ കഷണങ്ങളാക്കിയത് -2 കിലോ
  2. സവാള -5 എണ്ണം
  3. വെളുത്തുള്ളി -1 വലിയ കുടം
  4. ഇഞ്ചി -2 കഷണം
  5. പച്ചമുളക് -5 എണ്ണം
  6. കശുവണ്ടി പരിപ്പ് -10 എണ്ണം
  7. വെള്ളമുന്തിരിപ്പഴം -15 എണ്ണം
  8. പാചക എണ്ണ -1 കപ്പ്
  9. മുളകുപൊടി -അര ടീസ്പൂണ്‍
  10. മല്ലിപ്പൊടി -3 ടീസ്പൂണ്‍
  11. മഞ്ഞപ്പൊടി -അര ടീസ്പൂണ്‍
  12. ഏലക്ക - 4 എണ്ണം
  13. പട്ട -3 കഷണം
  14. ഗ്രാമ്പു -2 എണ്ണം
  15. പെരുംജീരകം -അര ടീസ്പൂണ്‍
  16. പുതിനയില അരിഞ്ഞത് -2 സ്പൂണ്‍
  17. ഉപ്പ് - പാകത്തിന്
  18. തേങ്ങാപ്പാല്‍ -1 തേങ്ങയുടെ
പാകം ചെയ്യുന്ന വിധം

കോഴിക്കഷണങ്ങള്‍ കഴുകി വൃത്തിയാക്കിയെടുക്കുക.കുറച്ച് എണ്ണ ഒഴിച്ച് കശുവണ്ടി മൂപ്പിച്ച് കോരുക.
അരിഞ്ഞുവെച്ച സവാള മൂപ്പിച്ചെടുക്കുക.വെളുത്തുള്ളി,ഇഞ്ചി,പച്ചമുളക് എന്നിവ അരച്ചെടുത്ത് ബാക്കി എണ്ണയില്‍ വഴറ്റുക.ഇതില്‍ കോഴിക്കഷണങ്ങള്‍ ഇട്ട് ഇളക്കുക.നന്നായി ചൂടായി വരുമ്പോള്‍ മുളക്,മല്ലി,മഞ്ഞള്‍
എന്നി പൊടികളും 12 മുതല്‍ 14 വരെയുള്ള ചേരുവകള്‍ പൊടിച്ചതും ചേര്‍ത്ത് ഇളക്കി യോജിപ്പിക്കുക.തേങ്ങയുടെ രണ്ടാംപാല്‍ ഉള്‍പ്പെടെ 4 കപ്പ് വെള്ളവും ഉപ്പും ചേര്‍ത്ത് അടച്ചുവെച്ച് 30 മിനിട്ട്
നേരം വേവിക്കുക.വെന്തശേഷം ഒന്നാംപാലും മുറിച്ചുവെച്ചിരിയ്ക്കുന്ന മുന്തിരിയും ചേര്‍ത്ത് അധികം തിളയ്ക്കാതെ വാങ്ങി കടുക് വറുത്തതും പുതിനയിലയും ചേര്‍ത്ത് ഇളം ചൂടോടെ ഉപയോഗിക്കുക.

No comments:

Post a Comment