Friday, December 4, 2009

ഇഞ്ചിക്കറി

ഇഞ്ചിക്കറി

  1. ഇഞ്ചി -250 ഗ്രാം
  2. പുളി -ഒരു ചെറുനാരങ്ങാ വലിപ്പത്തില്‍
  3. പച്ചമുളക് -6 എണ്ണം മുറിച്ചത്
  4. കറിവേപ്പില -2 ഇതള്‍ മുറിച്ചത്
  5. കായം -1 നുള്ള്
  6. ഉപ്പ് -പാകത്തിന്
  7. ശര്‍ക്കര -പാകത്തിന്
  8. വെളിച്ചെണ്ണ -ആവശ്യത്തിന്
പാചകം ചെയ്യുന്ന വിധം

ഇഞ്ചി തൊലികളഞ്ഞ് കഷണങ്ങളാക്കുക.നന്നായി കഴുകിയ കഷണങ്ങള്‍ സ്ലൈഡ്സാക്കുക.വെള്ളം തോര്‍ന്നതിനുശേഷം ഇഞ്ചി വെളിച്ചെണ്ണയില്‍ വറുത്തു കോരുക.പിന്നിട് പച്ചമുളക് വറുത്തു കോരുക.വെളിച്ചെണ്ണയില്‍ കടുകിട്ട് പൊട്ടി കറിവേപ്പിലയും ഇട്ട് പുളിവെള്ളം ഒഴിച്ച് നന്നായി തിളപ്പിക്കുക.മൂപ്പിച്ചുപൊടിച്ച കായവും ശര്‍ക്കരയും ചേര്‍ക്കുക.(ശര്‍ക്കര ഉരുക്കി അരിച്ച് പാനിയാക്കി നന്നായി കുറുക്കിയത് 2 ടേബിള്‍ സ്പൂണ്‍) വറുത്തു വെച്ചിരിയ്ക്കുന്ന ഇഞ്ചി മിക്സിയിലോ കല്ലിലോ തരുതരുപ്പായി
പൊടിച്ചത് പുളിവെള്ളത്തില്‍ ഇട്ട് ഇളക്കുക.എരിവ് കൂടുതല്‍ വേണ്ടവര്‍ മുളകുപൊടി വെളിച്ചെണ്ണയില്‍ മൂപ്പിച്ചു
ചേര്‍ക്കുക.

No comments:

Post a Comment