Friday, December 4, 2009

പൊട്ടറ്റോ പുഡ്ഡിംഗ്

പൊട്ടറ്റോ പുഡ്ഡിംഗ്

ചേരുവകള്‍

  1. നെയ്യ് -2 ടേബിള്‍ സ്പൂണ്‍
  2. മുന്തിരിങ്ങ -20 എണ്ണം
  3. അണ്ടിപരിപ്പ് -10 എണ്ണം
  4. പാല്‍ -2 ഗ്ലാസ്‌
  5. വേവിച്ച് ഉരച്ച ഉരുളക്കിഴങ്ങ് -1 കപ്പ്
  6. കേസരി കളര്‍ -1 നുള്ള്
  7. ഏലക്കാപ്പൊടി -അര ടീസ്പൂണ്‍
  8. പഞ്ചസാര -അര കപ്പ്
  9. പൊടിച്ച ജീരകം -അര ടീസ്പൂണ്‍
പാചകം ചെയ്യുന്ന വിധം

നെയ്യൊഴിച്ച് മുന്തിരിങ്ങയും അണ്ടിപരിപ്പും വറുത്തുകോരുക.ഇതില്‍ ഉരുളക്കിഴങ്ങ് ഉരച്ചതിട്ടു ഇളക്കുക.പഞ്ചസാര ഇട്ടിളക്കി അല്പസമയം കഴിഞ്ഞ് പാല്‍ കുറേശ്ശെ ഒഴിക്കുക.കേസരികളര്‍ പാലില്‍ കലക്കി
ഈ കൂട്ടില്‍ ചേര്‍ത്ത് അടിയില്‍ പിടിക്കാതെ ഇളക്കി ജീരകം പൊടിച്ചത്,ഏലക്കാപ്പൊടി ഇവ ചേര്‍ത്ത് ഒരു പാത്രത്തിലാക്കി വറുത്ത അണ്ടിപരിപ്പും,മുന്തിരിങ്ങയും മുകളില്‍ വിതറി ഫ്രിഡ്ജില്‍ വെച്ച് തണുപ്പിച്ചശേഷം ഉപയോഗിക്കുക.

No comments:

Post a Comment