Friday, December 11, 2009

ഉരുളക്കിഴങ്ങ് സ്റ്റൂ

ഉരുളക്കിഴങ്ങ് സ്റ്റൂ

ഉരുളക്കിഴങ്ങ് ചെറുതായി മുറിച്ചത് -4 എണ്ണം
പച്ചമുളക് കീറിയത് -6
ഇഞ്ചി അരിഞ്ഞത് -1 കഷണം
വെളുത്തുള്ളി അരിഞ്ഞത് -6 അല്ലി
സവാള ഒരുവിധം വലുതായി
അരിഞ്ഞത് -2
തക്കാളി നാലായി കീറിയത് -2
മല്ലിയില,കറിവേപ്പില -കുറച്ച്
ഉപ്പ്,എണ്ണ -പാകത്തിന്
തേങ്ങാപ്പാല്‍ -ഒരു മുറി
ഏലക്ക -4

പാകം ചെയ്യുന്ന വിധം

ഒരു പാത്രത്തില്‍ എണ്ണയൊഴിച്ച് കടുക് പൊട്ടിക്കുക.കറിവേപ്പിലയും ഇടുക.ഏലക്ക ഇട്ട് ഇളക്കുക.
സവാളയിട്ട്‌ വഴറ്റുക.ഇഞ്ചിയും വെളുത്തുള്ളിയും ഇട്ട് വഴലുമ്പോള്‍ ഉരുളക്കിഴങ്ങ് ഇട്ട് വഴറ്റുക.പച്ചമുളകും
ചേര്‍ക്കുക.തേങ്ങയുടെ രണ്ടും മൂന്നും പാലൊഴിച്ച് വറ്റാറാകുമ്പോള്‍ തക്കാളി ചേര്‍ക്കുക.ഒന്നാംപാല്‍ ഒഴിച്ച്
തിളയ്ക്കുന്നതിനും മുന്‍പു വാങ്ങി മല്ലിയില തൂകുക.

No comments:

Post a Comment