Tuesday, December 15, 2009

ഫിഷ്‌ ഡെലിഷ്

ഫിഷ്‌ ഡെലിഷ്

  1. നെയ്മീന്‍ -1 കിലോ
  2. മല്ലിപ്പൊടി -1 ടീസ്പൂണ്‍
  3. മുളകുപൊടി -1 ടേബിള്‍ സ്പൂണ്‍
  4. സവാള -6
  5. തക്കാളി -6
  6. പച്ചമുളക് -6
  7. ഇഞ്ചി -1 കഷണം
  8. പെരുംജീരകം -1 ടീസ്പൂണ്‍
  9. ഏലക്ക -2
  10. ഗ്രാമ്പു -2
  11. മഞ്ഞള്‍പ്പൊടി -1 നുള്ള്
  12. ഉപ്പ് ,എണ്ണ,കറിവേപ്പില - ആവശ്യത്തിന്
പാകം ചെയ്യുന്ന വിധം

മീന്‍ വലിയ കഷണങ്ങള്‍ ആക്കി ഉപ്പും കുരുമുളകുപൊടിയും ചേര്‍ത്ത് ഒരു മണിക്കൂര്‍ വെയ്ക്കുക.അതിനുശേഷം എണ്ണയില്‍ വറുത്തെടുക്കുക.സവാള,ഇഞ്ചി,പച്ചമുളക്,തക്കാളി ഇവ നന്നായി അരച്ചെടുക്കുക.ചുവടുകട്ടിയുള്ള ഒരു ചീനച്ചട്ടിയില്‍ എണ്ണ ഒഴിച്ച് അരപ്പ് വഴറ്റുക.ഇതില്‍ 8,9,10,11 ചേരുവകളും വറുത്തമീന്‍ എന്നിവയിട്ട് കറിവേപ്പിലയും ഉപ്പും ഒഴിച്ച് ഇളക്കി വെന്തു കഴിയുമ്പോള്‍ വാങ്ങുക.
ചോറിന്റെയോ ചപ്പാത്തിയുടെയോ കൂടെ ഉപയോഗിക്കാം.

No comments:

Post a Comment