Saturday, December 12, 2009

ഫിഷ്‌ പൈ

ഫിഷ്‌ പൈ

  1. ചെറുതായി മുറിച്ച നെയ്മീന്‍ -അര കിലോ
  2. സവാള ചെറുതായി അരിഞ്ഞത് -3 എണ്ണം
  3. തക്കാളി അരിഞ്ഞത് -2
  4. പച്ചമുളക് -3
  5. ഇഞ്ചി അരിഞ്ഞത് -1 കഷണം
  6. ബട്ടര്‍ -ഒന്നര ടേബിള്‍ സ്പൂണ്‍
  7. മഞ്ഞള്‍പ്പൊടി -കാല്‍ ടീസ്പൂണ്‍
  8. കുരുമുളക് -മുക്കാല്‍ ടീസ്പൂണ്‍
  9. മൈദ -1 ടേബിള്‍ സ്പൂണ്‍
  10. ചീസ് ചുരണ്ടിയത് -2 ടേബിള്‍ സ്പൂണ്‍
  11. പുഴുങ്ങിയ മുട്ട -2
  12. മുട്ട -1
  13. വെളിച്ചെണ്ണ,കടുക് ഉപ്പ് -പാകത്തിന്
  14. കറിവേപ്പില,മല്ലിയില -പാകത്തിന്
  15. പാല്‍ -1 കപ്പ്
പാകം ചെയ്യുന്ന വിധം

ഒരു പാത്രത്തില്‍ എണ്ണ ചൂടാക്കി കടുക് പൊട്ടിക്കുക.അതില്‍ കറിവേപ്പില ഇട്ടശേഷം പച്ചമുളക്,ഇഞ്ചി സവാള,തക്കാളി ഇവ വഴറ്റുക.മീന്‍ കഷണങ്ങള്‍ ഇട്ടു ഉപ്പ് ചേര്‍ത്ത് വെള്ളമൊഴിച്ച് അടച്ചു വേവിക്കുക.ചാറു
കുറുകുമ്പോള്‍ വാങ്ങുക.വേറൊരു പാത്രത്തില്‍ ബട്ടര്‍ ഇട്ട് ചൂടാകുമ്പോള്‍ മൈദ മൂപ്പിച്ചു പാല്‍ കുറേശ്ശെ ചേര്‍ത്ത്
ഇളക്കുക.ഇതില്‍ ഉപ്പും കുരുമുളകുപൊടിയും ചേര്‍ത്ത് കുറുകി വരുമ്പോള്‍ വാങ്ങുക.ഒരു മുട്ട പതപ്പിച്ചതും
ഒരു സ്പൂണ്‍ ചീസും ഇതില്‍ ചേര്‍ക്കുക.നെയ് പുരട്ടിയ ബേക്കിങ്ങ് ട്രേയില്‍ അല്പം സോസ് ഒഴിച്ച് അതിനുമുകളില്‍ മീന്‍ കഷണങ്ങള്‍ നിരത്തി അതിനുമുകളില്‍ ബാക്കി സോസും ഒഴിച്ച് നിരത്തുക.പുഴുങ്ങിയ മുട്ട
വട്ടത്തില്‍ അരിഞ്ഞ് മുകളില്‍ വിതറുക.ഇതു ബേക്ക് ചെയ്തെടുക്കുക.

No comments:

Post a Comment