Tuesday, December 15, 2009

ഫിഷ്‌ ഫിംഗര്‍ റോള്‍

ഫിഷ്‌ ഫിംഗര്‍ റോള്‍

ചേരുവകള്‍

  1. മുള്ള് മാറ്റിയ മീന്‍ -അര കിലോ
  2. വിനാഗിരി -1 ടേബിള്‍ സ്പൂണ്‍
  3. കുരുമുളകുപൊടി -1 ടീസ്പൂണ്‍
  4. മഞ്ഞള്‍പ്പൊടി -അര ടീസ്പൂണ്‍
  5. ചെറുതായി അരിഞ്ഞ സവാള -2 എണ്ണം
  6. വട്ടത്തിലരിഞ്ഞ പച്ചമുളക് -3 എണ്ണം
  7. ഇഞ്ചി പൊടിയായി അരിഞ്ഞത് -1 ടീസ്പൂണ്‍
  8. ചെറുതായി അരിഞ്ഞ കറിവേപ്പില -2 തണ്ട്
  9. മുട്ട -2
  10. റൊട്ടിപ്പൊടി -1 കപ്പ്
  11. ഉരുളക്കിഴങ്ങ് പുഴുങ്ങിയത് -4
  12. ഗരംമസാല -1 ടീസ്പൂണ്‍
  13. ഉപ്പ്,എണ്ണ -പാകത്തിന്
  14. റൊട്ടി -1

    പാകം ചെയ്യുന്ന വിധം
മീന്‍ വൃത്തിയാക്കി കുരുമുളകുപൊടി,ഉപ്പ്,വിനാഗിരി,മഞ്ഞള്‍പ്പൊടി ഇവ ചേര്‍ത്ത് പുഴുങ്ങി പൊടിക്കുക.ഒരു പാത്രത്തില്‍ 2 ടേബിള്‍ സ്പൂണ്‍ എണ്ണയൊഴിച്ച് 5 മുതല്‍ 8 വരെയുള്ള ചേരുവകള്‍ വഴറ്റുക.മീന്‍,ഉരുളക്കിഴങ്ങ്,ഉപ്പ് ഇവ ചേര്‍ത്ത് വെള്ളം തോര്‍ത്തിയെടുക്കുക.റൊട്ടികഷണങ്ങളുടെ വശങ്ങള്‍
മുറിച്ചുകളഞ്ഞശേഷം മീന്‍ മിശ്രിതം വെച്ച് ഓരോ കഷണവും തെറുക്കുക. ഓരോ റൊട്ടി കഷണവും രണ്ടായി മുറിച്ച് മുട്ട പതപ്പിച്ചതില്‍ മുക്കി റൊട്ടിപ്പൊടി പുരട്ടി കാഞ്ഞ എണ്ണയില്‍ വറുത്ത് കോരി ചൂടോടെ സോസ് കൂട്ടി
കഴിക്കുക.

No comments:

Post a Comment