Friday, December 18, 2009

മാംഗോ ജാം

മാംഗോ ജാം

ചേരുവകള്‍

1.അധികം പുളിയിലാത്ത ഒട്ടും വാടാത്ത
മാങ്ങാ അല്ലെങ്കില്‍ മൂവാണ്ടന്‍ മാങ്ങാ
ഒരുവിധം വിളഞ്ഞത് തൊലി ചെത്തി
ചെറിയ കഷണങ്ങളാക്കിയത് -1 കിലോ
2.ഗ്രാമ്പു -12
പട്ട ഒരിഞ്ചു നീളത്തില്‍ -3 കഷണം
3. പഞ്ചസാര -ഒന്നര കിലോ
സിട്രിക് ആസിഡ് -ഒന്നര ടീസ്പൂണ്‍
4. മഞ്ഞകളര്‍ -2 നുള്ള്
5. പൊട്ടാസ്യം മെറ്റബൈ സള്‍ഫേറ്റ് -2 നുള്ള്

പാചകം ചെയ്യുന്ന വിധം

തൊലി ചെത്തിയ മാങ്ങാ കഷണിച്ച്‌ ഉടന്‍ വെള്ളത്തിലിടുക.നികക്കെ വെള്ളം ഒഴിച്ച് മാങ്ങാ വേവിക്കണം.അതിനുശേഷം ഗ്രാമ്പു,പട്ട ഇവ ചതച്ച് ഇടണം.വെള്ളം വെട്ടിത്തിളയ്ക്കുമ്പോള്‍ ഗ്രാമ്പുവും പട്ടയും
എടുത്ത് മാറ്റണം.മാങ്ങാ ഒട്ടും കട്ടയില്ലാതെ ഉടച്ചെടുക്കുക.ഇതിന്റെ കൂടെ മൂന്നാമത്തെ ചേരുവകളും ചേര്‍ത്ത്
കൂട്ട് തുടരെ ഇളക്കുക.ജാം ഒട്ടുന്ന പരുവമാകുമ്പോള്‍ 2 നുള്ള് മഞ്ഞകളര്‍ ഒരു ടീസ്പൂണ്‍ വെള്ളത്തില്‍ കലക്കി
ജാമില്‍ ഒഴിക്കുക.ജാം കേടാകാതിരിയ്ക്കാന്‍ തണുത്താലുടന്‍ പൊട്ടാസ്യം മെറ്റബൈ സള്‍ഫേറ്റ് കാല്‍ കപ്പ് തണുത്ത ജാമില്‍ കലക്കി ബാക്കി ജാമിന്റെ കൂടെ യോജിപ്പിക്കുക.

No comments:

Post a Comment