Friday, December 18, 2009

ഓറഞ്ച് ജാം

ഓറഞ്ച് ജാം

ഓറഞ്ച് അല്ലികള്‍ പാടയും
കുരുവും നീക്കിയത് -1 കിലോ
ഗ്രാമ്പു -12
പട്ട ഒരിഞ്ചു നീളത്തില്‍ -3 കഷണം
പഞ്ചസാര -ഒന്നര കിലോ
സിട്രിക് ആസിഡ് -ഒന്നര ടീസ്പൂണ്‍
ഓറഞ്ച് കളര്‍ -2 നുള്ള്
പൊട്ടാസ്യം മെറ്റബൈ സള്‍ഫേറ്റ് -2 നുള്ള്

പാചകം ചെയ്യുന്ന വിധം

ഓറഞ്ച് അല്ലികള്‍ ഗ്രാമ്പു,പട്ട,പഞ്ചസാര,സിട്രിക് ആസിഡ് ഇവ ചേര്‍ത്ത് നികക്കെ വെള്ളമൊഴിച്ച്
വേവിക്കുക.അതിനുശേഷം തോര്‍ത്തിലൂടെ അരിച്ചെടുക്കുക.എന്നിട്ട് അടുപ്പില്‍ വെച്ച് കുറുക്കുക.ഒട്ടുന്ന പരുവമാകുമ്പോള്‍ 2 നുള്ള് ഓറഞ്ച് കളര്‍ ഒരു ടീസ്പൂണ്‍ വെള്ളത്തില്‍ കലക്കി അതില്‍ ഒഴിച്ച് വാങ്ങുക.
ജാം കേടാകാതിരിയ്ക്കാന്‍ തണുത്താലുടന്‍ പൊട്ടാസ്യം മെറ്റബൈ സള്‍ഫേറ്റ് കാല്‍ കപ്പ് തണുത്ത ജാമില്‍ കലക്കി
ബാക്കി ജമിന്റെ കൂടെ യോജിപ്പിക്കുക.

No comments:

Post a Comment